23.9 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • “മൂന്നു സെക്കൻഡ് റൂൾ പാലിക്കൂ, അപകടം ഉറപ്പ്” എംവിഡി പണ്ടേ പറഞ്ഞു! പക്ഷേ വിഐപി വണ്ടികൾ പോലും കേട്ടില്ല!
Uncategorized

“മൂന്നു സെക്കൻഡ് റൂൾ പാലിക്കൂ, അപകടം ഉറപ്പ്” എംവിഡി പണ്ടേ പറഞ്ഞു! പക്ഷേ വിഐപി വണ്ടികൾ പോലും കേട്ടില്ല!


ഡ്രൈവിംഗിലെ ടെയിൽഗേറ്റിംഗ് എന്നത് ഒരു വാഹനം മറ്റൊന്നിനെ വളരെ അടുത്ത് പിന്തുടരുന്ന രീതിയെ സൂചിപ്പിക്കുന്നു. ഇതുകാരണം മുന്നിൽപ്പോകുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്താൽ സുരക്ഷിതമായി നിർത്താൻ പിന്നിലുള്ള വാഹനത്തിന് സാധിക്കില്ല. ഇത് അപകടകരമാണ്, കാരണം ഇത് ടെയിൽഗേറ്റിംഗ് ഡ്രൈവറിനുള്ള പ്രതികരണ സമയം കുറയ്ക്കുകയും പിന്നിൽ കൂട്ടിയിടിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ടെയിൽഗേറ്റിംഗ് പലപ്പോഴും ആക്രമണാത്മക ഡ്രൈവിംഗായി കണക്കാക്കപ്പെടുന്നു, മാത്രമല്ല ഇത് പലയിടത്തും നിയമവിരുദ്ധവുമാണ്. റോഡ് സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ സുരക്ഷിതമായി പിന്തുടരുന്ന ദൂരം നിലനിർത്തേണ്ടത് പ്രധാനമാണ്.

വാമനപുരത്തുവച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടത് ടെയിൽഗേറ്റിംഗ് കാരണമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കൂട്ടിയിടിച്ച വാഹനങ്ങളെല്ലാം കുതിക്കുന്നത് പരസ്‍പരം അകലം പാലിക്കാതെയാണന്നാണ് വൈറലായ സിസിടിവി ദൃശ്യങ്ങളിൽ കാണിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ചിരുന്ന വാഹനവും അടുത്തിടെ ഇത്തരത്തിൽ അപകടത്തിൽപ്പെട്ടിരുന്നു. സതീശന്‍റെ കാർ പൊലീസ് ജീപ്പിന് പിന്നിൽ ഇടിച്ചായിരുന്നു ഈ അപകടം. എന്നാൽ വിഐപി വാഹനങ്ങൾ ഇത്തരത്തിൽ തുടർച്ചയായി അപകടത്തിൽപ്പെടുമ്പോൾ ടെയിൽഗേറ്റിംഗിനെപ്പറ്റിയും ഡ്രൈവിംഗിൽ പാലിക്കേണ്ട മൂന്നു സെക്കൻഡ് റൂളിനെപ്പറ്റിയും മോട്ടോർ വാഹനവകുപ്പ് പലപ്പോഴും ബോധവൽക്കരണം നടത്തിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഫേസ് ബുക്ക് പേജിലൂടെ പലതവണ എംവിഡി ഇക്കാര്യം ഓർമ്മിപ്പിച്ചിട്ടും വിഐപി വാഹനങ്ങൾ ഉൾപ്പെടെ അതിനൊന്നും ചെവികൊടുത്തില്ല എന്നതാണ് ഈ അപകടങ്ങളെല്ലാം തെളിയിക്കുന്നത്.

മോട്ടോർവാഹന വകുപ്പിന്‍റെ പഴയ ചില ഫേസ് ബുക്ക് പോസ്റ്റുകളിലെ ഇതുസംബന്ധിച്ച ചില പരാർമർശങ്ങൾ ഇതാ. എപ്പോഴും ഒരു വാഹനത്തിന് പിറകിൽ സുരക്ഷിതമായ ദൂരമുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് എംവിഡി ഓർമ്മിപ്പിക്കുന്നു. തൻ്റെ വാഹനം പോകുന്ന വേഗതയിൽ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുമ്പോൾ വാഹനം സുരക്ഷിതമായി നിൽക്കാൻ സാധ്യതയുള്ള ദൂരമാണിത്. ഇത് വാഹനത്തിൻ്റെ വേഗത, ബ്രേയ്ക്കിൻ്റെ എഫിഷ്യൻസി, ടയർ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡ് കണ്ടീഷൻ എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നും എംവിഡി പറയുന്നു.

Related posts

ബൈക്ക് പാർക്കിങ്ങിനെച്ചൊല്ലി തർക്കം: ആലുവയിൽ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തി.

Aswathi Kottiyoor

മനുഷ്യൻ വെറ്റിലപ്പാക്ക് ചവയ്ക്കാന്‍ തുടങ്ങിയിട്ട് 2,500 വര്‍ഷമെന്ന് ഗവേഷകര്‍

Aswathi Kottiyoor

വീണയുടെഹര്‍ജി വിഡിസതീശന്‍റെ ബുദ്ധി,മുഖ്യമന്ത്രിക്ക് വിടുപണിയെടുക്കുന്ന പ്രതിപക്ഷ നേതാവെന്ന് കെ.സുരേന്ദ്രന്‍

Aswathi Kottiyoor
WordPress Image Lightbox