23.9 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • തിരുവനന്തപുരമടക്കമുള്ള ജില്ലകളിൽ വീണ്ടും മഴ മുന്നറിയിപ്പ്, 4 ദിവസം ഇടിമിന്നലോടു കൂടിയ മഴ സാധ്യത
Uncategorized

തിരുവനന്തപുരമടക്കമുള്ള ജില്ലകളിൽ വീണ്ടും മഴ മുന്നറിയിപ്പ്, 4 ദിവസം ഇടിമിന്നലോടു കൂടിയ മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ 31 മുതൽ നവംബർ 03 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇതിനൊപ്പം തന്നെ തിരുവനന്തപുരമടക്കമുള്ള ജില്ലകളിൽ വരും ദിവസങ്ങളിൽ മഴ ശക്തമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇത് പ്രകാരം നവംബർ ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും നവംബർ 2 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും നവംബർ 3 ന് തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

അമേരിക്കയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, 11 കുട്ടികളടക്കം 21 പേർക്ക് പരുക്ക്, 8 പേരുടെ നില ഗുരുതരം

Aswathi Kottiyoor

നെല്ല് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി സപ്ലൈകോ തുടരും; മന്ത്രിസഭ യോഗത്തിൽ അനുമതി

Aswathi Kottiyoor

കളിക്കുന്നതിനിടെ ജനാലയുടെ കർട്ടൻ കഴുത്തിൽ കുരുങ്ങി: പതിനൊന്നുകാരന്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox