23.9 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Uncategorized

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: എറണാകുളം കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അപകടത്തിൽ ബസ് യാത്രക്കാരിയായ സ്ത്രീ മരിച്ചിരുന്നു. കുട്ടമശ്ശേരി സ്വദേശി നസീറയാണ് മരിച്ചത്. അപകടത്തിൽ 22 പേർക്കാണ് പരിക്കേറ്റു. ബസ് ഡ്രൈവർ നിഹാലിനെതിരെ ആണ് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തത്. ഇന്ന് രാവിലെ 7.30നായിരുന്നു കാക്കനാട് ജഡ്ജിമുക്കിലെ അപകടം.

പൂക്കാട്ടുപടിയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന സുൽത്താൻ ബസ്സാണ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചത്. ബസിലേക്ക് ഇടിച്ച ടോറസിന് പുറകിൽ മറ്റൊരു ടോറസ് ലോറിയും വന്നിടിച്ചു. ബസ്സിൽ സ്കൂൾ വിദ്യാർത്ഥികൾ അടക്കം 30ൽ അധികം യാത്രക്കാരുണ്ടായിരുന്നു.പരിക്കേരഅറവരിൽ ബിആൻഡ്ബി ആശുപത്രിയിൽ പ്രവേശിപ്പിച്ച 14 പേരിൽ ഒരാളായ നസീറയാണ് മരിച്ചത്. മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ ജീവനക്കാരിയായ നസീറ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. ഇവിടെ ചികിത്സയിലുള്ള യാത്രക്കാരിയായ സ്ത്രീക്ക് തലയ്ക്ക് പരിക്കുണ്ട്. സൺറൈസ് ആശുപത്രിയിൽ ഏഴും മെഡിക്കൽ കോളേജിൽ രണ്ടു പേരുമാണ് ചികിത്സയിലിലുള്ളത്. ഇതിൽ ആരുടേയും പരിക്ക് ഗുരുതരമല്ല.

Related posts

5 വർഷമായി കേൾക്കുന്ന പേര് ജസ്ന മരിയ, സിബിഐയും മുട്ടുമടക്കിയ കേസ്; അച്ഛന്റെ ഹർജിയിൽ കോടതിയിൽ പുതിയ വിശദീകരണം

Aswathi Kottiyoor

‘മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ല, പ്രതികളെ രക്ഷിക്കാന്‍ ശ്രമം’; ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതി

Aswathi Kottiyoor

ബ്രഹ്‌മപുരം ബയോ മൈനിങ്: സോണ്‍ടയുമായുള്ള കരാര്‍ റദ്ദാക്കാന്‍ കൊച്ചി കോര്‍പറേഷന്‍.

Aswathi Kottiyoor
WordPress Image Lightbox