23 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • വയനാട്ടിലേത് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചയ്ക്കകം തീരുമാനം; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ
Uncategorized

വയനാട്ടിലേത് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചയ്ക്കകം തീരുമാനം; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ


കൊച്ചി: വയനാട് ദുരന്തം അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണോ എന്നതിൽ രണ്ടാഴ്ചയ്ക്കം തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നത അധികാരസമിതി രണ്ടാഴ്ചയ്ക്കകം ഇക്കാര്യം പരിശോധിച്ച് അറിയിക്കും. അതേസമയം, ദുരിത ബാധിതർക്ക് നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന വാർത്തകൾ വരുന്നതിൽ സംസ്ഥാന സർക്കാരിനോട് കോടതി കാരണം ആരാഞ്ഞു. ദുരിതബാധിതർക്ക് പ്രതിദിനം 300 നൽകുന്ന സ്കീം 30 ദിവസത്തേക്ക് കൂടി തുടരുമെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി.

നഷ്ടപരിഹാരം ട്രഷറി അക്കൗണ്ട് വഴിയോ, ബാങ്ക് അക്കൗണ്ട് വഴിയോ ദുരിതബാധിതർക്ക് നൽകാൻ സംവിധാനമുണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന നിർദ്ദേശവും അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകൾ കൂടാതെ സ്വകാര്യ മേഖലയെയും സഹകരിപ്പിച്ചു കൊണ്ട് പാരാമെട്രിക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനാകുമെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. വരുന്ന നവംബർ 15 ന് കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കും.

Related posts

‘ശബരിമലയിൽ ഇക്കുറി വെർച്വൽ ക്യൂ മാത്രം, ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല’: തിരുവിതാംകൂർ ദേവസ്വം

Aswathi Kottiyoor

സീറ്റ് കിട്ടിയില്ല; ബിജെപിയിൽ നിന്ന് രാജിവച്ച് ലക്ഷ്മൺ സാവഡി: കോൺഗ്രസിലേക്ക്

Aswathi Kottiyoor

‘മുകേഷ് രാജി വെക്കണം’; സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ സംഘടനകൾ

Aswathi Kottiyoor
WordPress Image Lightbox