കഴിഞ്ഞ 21 നാണ് മുയൽ കടിച്ചതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളിയായ ശാന്തമ്മ ഭർത്താവ് സോമനുമൊപ്പം വണ്ടാനം മെഡിക്കൽ കോളേജിൽ എത്തി വാക്സിനടുത്തത്. ടെസ്റ്റ് ഡോസ് എടുത്തപ്പോൾ അലർജി ഉണ്ടായിട്ടും സ്വഭാവികം ആണെന്ന് പറഞ്ഞ് ശേഷം വാക്സിൻ എടുക്കുകയായിരുന്നു എന്ന് കുടുംബം പറയുന്നു. എന്നാല് വാക്സിൻ എടുത്ത ശേഷം കുഴഞ്ഞു വീണ രോഗി 7 ദിവസം വെൻ്റിലേറ്ററിലും നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. ശാന്തമ്മയുടെ ദുരന്ത വാർത്ത വാർത്തയായതോടെ വിശദീകരണവുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മിറിയം വർക്കി രംഗത്തെത്തി.
- Home
- Uncategorized
- റാബീസ് വാക്സിനെടുത്ത 61കാരിയുടെ സംസാരശേഷി നഷ്ടപ്പെട്ടു; ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്