23.9 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • ‘സംഘി ചാന്‍സലര്‍ ഗോ ബാക്ക്’, ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച് SFI, പ്രതിഷേധം ആസ്വദിക്കുന്നെന്ന് ഗവര്‍ണര്‍
Uncategorized

‘സംഘി ചാന്‍സലര്‍ ഗോ ബാക്ക്’, ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച് SFI, പ്രതിഷേധം ആസ്വദിക്കുന്നെന്ന് ഗവര്‍ണര്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം ആരോഗ്യസര്‍വകലാശാല വി.സിയായി ഡോ. മോഹനന്‍ കുന്നുമ്മലിനെ വീണ്ടും നിയമിച്ചതിനെതിരെയാണ് എസ്എഫ്‌ഐ പ്രതിഷേധം. സനാതന ധര്‍മ പീഠം ചെയറിന്റെ ശിലാസ്ഥാപനത്തിനായാണ് ഗവര്‍ണര്‍ ക്യാമ്പസിലെത്തിയത്.
ഗവര്‍ണറുടെ പരിപാടി നടക്കുന്നതിന് തൊട്ടരികിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ക്യാമ്പസുകളെ സംഘപരിവാറിന്റെ അധീനതയിലാക്കാനുള്ള ശ്രമങ്ങളാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ചാന്‍സിലറായ ഗവര്‍ണര്‍ അത്തരം പരിപാടികളുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രതിഷേധവുമായി തങ്ങള്‍ മുന്‍ നിരയില്‍ ഉണ്ടാകുമെന്നാണ് എസ്എഫ്‌ഐയുടെ നിലപാട്.

Related posts

തൃപ്പൂണിത്തുറയെ നടുക്കി സ്ഫോടനം, ഒരാൾ മരിച്ചു, സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്ക്

Aswathi Kottiyoor

ട്രഷറികളിൽ 2000 രൂപ നോട്ട് സ്വീകരിക്കും.

Aswathi Kottiyoor

17 വർഷമായി പ്രവാസി, ജോലിക്കിടെ ഹൃദയാഘാതം; മലയാളി യുവാവ് സൗദിയിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox