23.9 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • ഹരിത വിദ്യാലയം പ്രഖ്യാപനവും,ശീതകാല പച്ചക്കറി തൈ നടീലും സംഘടിപ്പിച്ചു
Uncategorized

ഹരിത വിദ്യാലയം പ്രഖ്യാപനവും,ശീതകാല പച്ചക്കറി തൈ നടീലും സംഘടിപ്പിച്ചു

കേളകം: കേളകം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കോളിത്തട്ട് ഗവ.എൽ.പി സ്കൂളിൽ ഹരിത വിദ്യാലയം പ്രഖ്യാപനവും,ശീതകാല പച്ചക്കറി തൈ നടീലും സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ നിസാർ P A സ്വാഗതം പറയുകയും കേളകം പഞ്ചായത്ത് പ്രസിഡന്റ്‌.സി.ടി അനീഷ് ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് PTA പ്രസിഡന്റ് ജോസഫ് വള്ളൊക്കരി ശീതകാല പച്ചക്കറി തൈ നടീൽ ഉൽഘാടനം ചെയ്തു. SMC ചെയർമാൻ സിജു മൂഞ്ഞനാട്ട്, ശാന്തിഗിരി ഇടവക വികാരി റവ.ഫാ.സന്തോഷ്‌ ഒരവരാന്തര, സ്കൂൾ വികസന സമിതി ചെയർമാൻ ജോർജ് കുപ്പക്കാട്ട് എന്നിവർ ചടങ്ങിൽ ആശംസ അറിയിച്ച് സംസാരിച്ചു.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടതിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രീത ഗംഗാധരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Related posts

കർണാടകയിലെ കന്നഡ സംവരണം: ഐടി കമ്പനികളടക്കം ബെംഗളൂരു വിടാൻ കാരണമായേക്കുമെന്ന് നാസ്കോം, പ്രതിഷേധം ശക്തം

Aswathi Kottiyoor

കക്കൂസ് മാലിന്യം കുടിവെള്ള സ്രോതസ്സിലേക്ക്,നൂറിലധികം പരാതി; ഇടുക്കിയിൽ 2 റിസോർട്ടുകൾക്കെതിരെ കേസെടുത്തു

ജനങ്ങളുടെ ജീവിതത്തില്‍ വന്ന മാറ്റം ഭരണനേട്ടം; വോട്ടര്‍മാര്‍ക്ക് മോദിയുടെ തുറന്ന കത്ത്

Aswathi Kottiyoor
WordPress Image Lightbox