32.4 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • കൊച്ചിയില്‍ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം
Uncategorized

കൊച്ചിയില്‍ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം


കൊച്ചി: എറണാകുളം കോലഞ്ചേരി മൂശാരിപ്പടയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മനയത്ത് വീട്ടിൽ എം സി യാക്കോബ് (കുഞ്ഞുമോൻ) ആണ് മരിച്ചത്. 75 വയസായിരുന്നു. മൂന്ന് മാസങ്ങൾക്ക് മുൻപ് സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറി അടിച്ചിരുന്നു. തുക കൈപറ്റി ഒരാഴ്ചയ്ക്കകം ആണ് മരണം.

തിങ്കളാഴ്ച്ച വൈകീട്ട് 6 മണിയോടെ മൂശാരിപ്പടി ഭാഗത്ത് നിന്നും വരികയായിരുന്ന യാക്കോബ് ബിവറേജിന്റെ ഭാഗത്തുള്ള കടയിലേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാക്കോബിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകിട്ട് 5 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ മാസത്തിലെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയുടെ സമ്മാനർഹനായിരുന്നു യാക്കോബ്. മൂന്നാഴ്ച്ച മുമ്പാണ് സമ്മാന തുക യാക്കോബ് കൈപ്പറ്റിയത്. ഭാര്യ- മേരി, മക്കൾ: ജിബു, ജിലു.

Related posts

വയനാട് ജീപ്പ് അപകടത്തിൽ 9 പേർ മരണപ്പെട്ടു

Aswathi Kottiyoor

സ്വാതന്ത്ര്യദിന ഓഫറുകൾ കണ്ട് ജ്വല്ലറിയിലേക്കാണോ; സ്വർണം വാങ്ങും മുമ്പ് പവന്റെ വില അറിയാം

Aswathi Kottiyoor

മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ കൂപ്പുകുത്തി: ആഗോള സൂചികയിൽ 161-ാം സ്ഥാനം; പാകിസ്ഥാനും ശ്രീലങ്കയ്‌ക്കും പിന്നിൽ.

WordPress Image Lightbox