25.6 C
Iritty, IN
October 28, 2024
  • Home
  • Uncategorized
  • ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികള്‍ സർക്കാർ കോടതിയെ അറിയിക്കും; ഇതുവരെ 20ലേറെ കേസുകള്‍
Uncategorized

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികള്‍ സർക്കാർ കോടതിയെ അറിയിക്കും; ഇതുവരെ 20ലേറെ കേസുകള്‍

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പ്രത്യേക ഹൈക്കോടതി ബെ‌ഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവർ പരാതിയുമായി മുന്നോട്ട് വന്നില്ലെങ്കിലും പൊലീസിന് നടപടികൾ തുടങ്ങാമെന്ന് കോടതി അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ സർക്കാർ അറിയിക്കും. നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണ പുരോഗതി വിവരങ്ങളും മുദ്രവെച്ച കവറിൽ ഹാജരാക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം 20 ലധികം കേസുകള്‍ രജിസ്റ്റർ ചെയ്തു. 10 കേസുകളില്‍ പ്രാഥമിക അന്വേഷണവും തുടങ്ങി. എഫ്ഐആറുകളെല്ലാം തിരുവനന്തപുരം കോടതിയിൽ സീൽ വെച്ച കവറിൽ പ്രത്യേക സംഘം കൈമാറി. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിവരിൽ നിന്നും അന്വേഷണം സംഘം മൊഴി രേഖപ്പെടുത്തും. മൊഴി നൽകിയവർ പരാതിയുമായി മുന്നോട്ടുപോയാൽ മാത്രം അന്വേഷണം തുടരും.

Related posts

വിശ്വസുന്ദരി കിരീടം ചൂടി ഷീനിസ് പലാസിയോസ്

Aswathi Kottiyoor

ഷബ്നയുടെ ആത്മഹത്യ;’ ഭർത്താവിന്‍റെ ബന്ധുക്കൾ പണവും സ്വാധീനവുമുള്ളവര്‍’, അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

Aswathi Kottiyoor

സബ്സിഡി നിരക്കിൽ തേനീച്ച കോളനി കർഷകർക്ക് വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox