31.9 C
Iritty, IN
October 27, 2024
  • Home
  • Uncategorized
  • ശരീരം വേദനിക്കുന്നുവെന്ന് 4 വയസുകാരിയായ മകൾ’, സിസിടിവിയിൽ അമ്മ കണ്ടത് 92കാരന്റെ ക്രൂരത
Uncategorized

ശരീരം വേദനിക്കുന്നുവെന്ന് 4 വയസുകാരിയായ മകൾ’, സിസിടിവിയിൽ അമ്മ കണ്ടത് 92കാരന്റെ ക്രൂരത


രാജ്കോട്ട്: നാല് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം ചെയ്ത 92കാരൻ അറസ്റ്റിൽ. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 4 വയസുകാരിയുടെ അയൽവാസിയായ 92കാരനാണ് പിഞ്ചുകുഞ്ഞിനെതിരെ ലൈംഗികാതിക്രമം നടത്തിയത്.

92കാരനും അയൽവാസിയുമായ നവാൽശങ്കർ ദേശായി ഉപദ്രവിച്ചുവെന്ന് 4 വയസുകാരിയുടെ പരാതിയിൽ അമ്മ വിശദമായി കാര്യങ്ങൾ തിരക്കിയതോടെയാണ് ലൈംഗിക അതിക്രമം പുറത്ത് വന്നത്. ഇതിന് പിന്നാലെ ഇവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അയൽവാസിയായ 92കാരൻ സ്വകാര്യ ഭാഗങ്ങളിൽ അടക്കം സ്പർശിച്ചുവെന്നാണ് നാല് വയസുകാരി അമ്മയോട് വിശദമാക്കിയത്.

ഇതിന് പിന്നാലെ വീടിന് പരിസരത്തെ സിസിടിവികൾ യുവതി പരിശോധിക്കുകയായിരുന്നു. ഇതിൽ 92കാരന്റെ അതിക്രമം പുറത്തുവരികയായിരുന്നു. ഇതോടെ തെളിവുകൾ അടക്കമാണ് യുവതി പൊലീസിനെ സമീപിച്ചത്. പരാതി ലഭിച്ച അതേദിവസം തന്നെ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇയാൾക്കെതിരായ തെളിവായ സിസിടിവി ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കി.

നാല് ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകുമെന്നും പരമാവധി തെളിവുകൾ ശേഖരിച്ച് 92കാരന് ശിക്ഷ ഉറപ്പാക്കുമെന്നുമാണ് രാജ്കോട്ട് സോൺ 2 ഡിസിപി ജഗ്ദീഷ് ബാൻഗർവാനേ വിശദമാക്കിയത്. വെള്ളിയാഴ്ച 4 വയസുകാരിയിൽ നിന്ന് സെക്ഷൻ 164 അനുസരിച്ചുള്ള മൊഴി പൊലീസ് എടുത്തിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ വച്ചായിരുന്നു മൊഴിയെടുപ്പ്. അറുപത് വയസുള്ള മകൾക്കും ചെറുമകനും ഒപ്പമാണ് 92കാരൻ രാജ്കോട്ടിൽ താമസിച്ചിരുന്നത്.

Related posts

സേലത്ത് ട്രയിനിൽനിന്നും വീണ് തിരൂർ സ്വദേശി മരണപ്പെട്ടു

Aswathi Kottiyoor

വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം: പ്രത്യേക യോഗം വിളിച്ചു

Aswathi Kottiyoor

പ്രധാനമന്ത്രിയുടെ രാജസ്ഥാൻ പ്രസംഗം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ സിപിഎം നീക്കം

Aswathi Kottiyoor
WordPress Image Lightbox