27.5 C
Iritty, IN
October 26, 2024
  • Home
  • Uncategorized
  • മനസാക്ഷിയെ നടുക്കിയ തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി മറ്റന്നാള്‍; അച്ഛനും അമ്മാവനും കടുത്ത ശിക്ഷ ലഭിക്കണമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഹരിത
Uncategorized

മനസാക്ഷിയെ നടുക്കിയ തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി മറ്റന്നാള്‍; അച്ഛനും അമ്മാവനും കടുത്ത ശിക്ഷ ലഭിക്കണമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഹരിത

സമൂഹമനസാക്ഷിയെ നടുക്കിയ തേങ്കുറിശ്ശി ദുരഭിമാനകൊലയില്‍ പ്രതികളുടെ ശിക്ഷാ വിധി തിങ്കളാഴ്ച. പ്രതികള്‍ക്ക് തൂക്കുകയര്‍ ശിക്ഷ ലഭിക്കണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത പറഞ്ഞു.കോടതി വരാന്തയില്‍ ഹരിത പൊട്ടിക്കരഞ്ഞു. തങ്ങള്‍ ഒരുതെറ്റും ചെയ്തില്ലെന്ന് പ്രതികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെവിന്‍ കേസിന് ശേഷം മലയാളിയുടെ ഉള്ള് നീറിച്ച ദുരഭിമാന കൊലയാണ് തേങ്കുറിശ്ശി കൊല. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. നടന്നത് അതിക്രൂരമായ കൊലപാതകം അല്ലെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം അല്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കൂടുതലായി ഒന്നും പറയാനില്ലെന്ന് പ്രതികളും വാദത്തിനിടെ പ്രതികളായ തന്റെ അച്ഛനും അമ്മാവനും കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന് കണ്ണീരോടെ ഹരിത കോടതിയില്‍ വച്ച് പറഞ്ഞു.

Related posts

പത്തനംതിട്ട അടൂർ കാറപകടം ; ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

Aswathi Kottiyoor

വീട് മുഴുവനായും ‘തീ വിഴുങ്ങി’; പിതാവ് ശ്വാസംമുട്ടിയും മകള്‍ പൊള്ളലേറ്റും മരിച്ചു, ഞെട്ടലില്‍ ഷാര്‍ജ നിവാസികള്‍

Aswathi Kottiyoor

നഗ്നതാ പ്രദർശനം നടത്തിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Aswathi Kottiyoor
WordPress Image Lightbox