32.3 C
Iritty, IN
October 25, 2024
  • Home
  • Uncategorized
  • കളമശ്ശേരി ജപ്തി നടപടി: കുടുംബവുമായി ഇന്ന് എസ്ബിഐ ചർച്ച നടത്തും; കുറഞ്ഞ തുകയിൽ ഒറ്റത്തവണ തീർപ്പാക്കലിന് ശ്രമം
Uncategorized

കളമശ്ശേരി ജപ്തി നടപടി: കുടുംബവുമായി ഇന്ന് എസ്ബിഐ ചർച്ച നടത്തും; കുറഞ്ഞ തുകയിൽ ഒറ്റത്തവണ തീർപ്പാക്കലിന് ശ്രമം

കൊച്ചി: കൊച്ചി കളമശ്ശേരിയിൽ ജപ്തി നടപടി നേരിട്ട നാലംഗ കുടുംബവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ ഇന്ന് ചർച്ച നടത്തും. വീട്ടുടമ അജയനുമായും കുടുംബവുമായും സംസാരിച്ച് പ്രശ്നപരിഹാരത്തിനാണ് ശ്രമം. പരമാവധി കുറഞ്ഞ തുകയിൽ ഒറ്റത്തവണ തീർപ്പാക്കലിന് നടപടി ഉറപ്പാക്കാനാണ് ശ്രമമെന്ന് മന്ത്രി പി.രാജീവിന്റെ ഓഫീസ് അറിയിച്ചു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഇടപെട്ടതോടെയാണ് ഒറ്റത്തവണ തീർപ്പാക്കലിൽ വായ്പ തുക കുറച്ച് 3 മാസത്തിനുള്ളിൽ കുടിശ്ശിക തീർക്കാനുള്ള സമവായചർച്ച തുടങ്ങിയത്. കൊവിഡിൽ ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ അജയന് വീട് വയ്ക്കാനെടുത്ത വായ്പയാണ് കുടിശ്ശികയായത്.

Related posts

പ്ലസ്‌ വൺ പ്രവേശനം,ഏഴു ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധന

Aswathi Kottiyoor

എംസി റോഡില്‍ ഗ്യാസ് ടാങ്കര്‍ തലകീഴായി മറിഞ്ഞ് വൻ അപകടം; ഗതാഗത നിയന്ത്രണം, വാതക ചോര്‍ച്ച തടയാൻ ശ്രമം

Aswathi Kottiyoor

ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥികളെ 17ന് പ്രഖ്യാപിക്കും

Aswathi Kottiyoor
WordPress Image Lightbox