23.3 C
Iritty, IN
October 24, 2024
  • Home
  • Uncategorized
  • ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് വിഷരഹിത പച്ചക്കറി ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
Uncategorized

ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് വിഷരഹിത പച്ചക്കറി ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

ഇരിട്ടി: ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ നടപ്പിലാക്കുന്ന വിഷ രഹിത പച്ചക്കറി ഗ്രാമം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ പന്ത്രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് പച്ചക്കറി തോട്ടത്തിന് ആവശ്യമായ 80000 വിവിധ ഇനങ്ങളില്‍പ്പെട്ട പച്ചക്കറി തൈകള്‍ ആണ് വിതരണം ചെയ്യുന്നത്. ഉളിക്കലില്‍ സ്ഥാപിച്ചിട്ടുള്ള പഞ്ചായത്ത് കാര്‍ഷിക നഴ്‌സറിയിലാണ് തൈകള്‍ തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്തിലെ എല്ലാ ഭവനങ്ങളിലും വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള പദ്ധതിയുടെ ഉദ്ഘാടനം ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സി ഷാജി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര പുരുഷോത്തമന്‍, വാര്‍ഡ് മെമ്പര്‍മാരായ ആയിഷ ഇബ്രാഹിം ,മിനി ഈറ്റിശ്ശേരി , കര്‍ഷക കര്‍മ്മസേന ഭാരവാഹികളായ ജോസ് പൂമല ,വി.കെ ആന്‍ഡ്രൂസ് ,കൃഷി ഓഫീസര്‍ കെ.ജെ. രേഖ ,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഹരീന്ദ്രനാഥന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

വിഷുവിന് ബാക്കിവന്ന പടക്കം പൊട്ടിക്കുന്നുവെന്ന് കരുതി നാട്ടുകാർ; നാടിനു നോവായി ആദിത്യശ്രീ

Aswathi Kottiyoor

കാടുകയറി അരിക്കൊമ്പൻ, കമ്പത്ത് ആശങ്കയൊഴിയുന്നു; മയക്കുവെടി വെച്ചേക്കില്ല.*

Aswathi Kottiyoor

ഓൺലൈൻ ലോണെടുത്തു; നഗ്ന ഫോട്ടോകൾ അയക്കുമെന്ന് ഭീഷണി, യുവതി ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox