27.1 C
Iritty, IN
October 24, 2024
  • Home
  • Uncategorized
  • കണ്ണൂർ വിമാനത്താവളത്തിലേക്ക് ബസ് സർവീസ് ആരംഭിച്ചു
Uncategorized

കണ്ണൂർ വിമാനത്താവളത്തിലേക്ക് ബസ് സർവീസ് ആരംഭിച്ചു

മട്ടന്നൂർ :കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചു. കിയാൽ മാനേജിംഗ് ഡയറക്ടർ സി. ദിനേശ് കുമാർഫ്ളാഗ് ഓഫ് ചെയ്തു.എല്ലാ ദിവസവും രാവിലെ 5.40ന് മട്ടന്നൂരിൽ നിന്നും ആരംഭിച്ച് 5.50 ന് വിമാനത്താവളത്തിൽ എത്തിച്ചേരും. 6.20ന് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ഇരിട്ടിയിലേക്ക് പോകും.പിന്നീട് ഉച്ചയ്ക്ക് കണ്ണൂരിൽ നിന്ന് 12.15ന് പുറപ്പെട്ട് മട്ടന്നൂർ വഴി 1.40 ന് വിമാനത്താവളത്തിൽ എത്തുകയും തിരിച്ച് 2.15ന് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ബസ്സ് 3 മണിക്ക് ഇരിട്ടിയിൽ എത്തും. രാത്രി 8.50ന് ഇരിട്ടിയിൽ നിന്ന് പുറപ്പെടും 9.35ന് വിമാനത്താവളത്തിൽ എത്തും. തിരിച്ച് 10.15 ന് വിമാനത്താവളത്തിൽ നിന്ന് മട്ടന്നൂരിലേക്ക് സർവ്വീസ് നടത്തും.കണ്ണൂർ

എയർപോർട്ടിലേക്കുളള യാത്രാക്ലേശം മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ നേരിട്ട് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബസ്സ് സർവ്വീസ് ആരംഭിച്ചത്.

Related posts

സൈക്കോളജി അപ്രന്റീസ് നിയമനം*

Aswathi Kottiyoor

പാലക്കാട് ഭാരത് അരി വിതരണം തടഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, പ്രതിഷേധം; പരാതി നല്‍കുമെന്ന് എംഎല്‍എ

Aswathi Kottiyoor

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം*

Aswathi Kottiyoor
WordPress Image Lightbox