26.4 C
Iritty, IN
October 24, 2024
  • Home
  • Uncategorized
  • 59,000 തൊട്ടില്ല, താഴെയിറങ്ങി സ്വർണവില, ഉപഭോക്താക്കൾക്ക് ആശ്വാസം
Uncategorized

59,000 തൊട്ടില്ല, താഴെയിറങ്ങി സ്വർണവില, ഉപഭോക്താക്കൾക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ചെറിയ ഇടിവ് ഉണ്ടായതാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 2713 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. ഇന്ന് 440 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58280 രൂപയാണ്.

കഴിഞ്ഞ ഒൻപത് ദിവസംകൊണ്ട് സ്വർണവില 1960 രൂപയോളം വർധിച്ചു. ഇന്നലെ മാത്രം 320 രൂപ വർധിച്ചു. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കൂടുന്ന സാഹചര്യത്തിൽ ആളുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങി കൂട്ടുന്നതാണ് സ്വർണവില കൂടാനുള്ള പ്രധാന കാരണം. ഇപ്പോൾ നിക്ഷേപകർ ലാഭമെടുത്ത് സ്വർണം വിൽക്കാൻ തുടങ്ങിയതോടെയാണ് സ്വർണവില കുറയാൻ തുടങ്ങിയത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7285 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6010 രൂപയാണ്. വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപ വർധിച്ച് ഒരു ഗ്രാം വെള്ളിയുടെ വില 105 രൂപയായി.

Related posts

♦️🔰കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ആദ്യ അറസ്റ്റ്; 2 പേരെ അറസ്റ്റ് ചെയ്ത് ഇ ഡി

Aswathi Kottiyoor

ലഹരിമരുന്ന് കടത്ത്, വാഹനങ്ങളില്‍ നിന്ന് കണ്ടെത്തിയത് നിരവധി നിരോധിത വസ്തുക്കള്‍; രണ്ടുപേര്‍ അറസ്റ്റില്‍

Aswathi Kottiyoor

അത് ആട്ടിറച്ചി തന്നെ, പരിശോധനാഫലം ലഭിച്ചു’; പട്ടിയിറച്ചി ആരോപണം തള്ളി കർണാടക ആഭ്യന്തര മന്ത്രി

Aswathi Kottiyoor
WordPress Image Lightbox