24.3 C
Iritty, IN
October 23, 2024
  • Home
  • Uncategorized
  • ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വിരാട് കോലിയെ പിന്നിലാക്കി റിഷഭ് പന്ത്, ടി20 റാങ്കിംഗില്‍ സഞ്ജുവിന് സ്ഥാന നഷ്ടം
Uncategorized

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വിരാട് കോലിയെ പിന്നിലാക്കി റിഷഭ് പന്ത്, ടി20 റാങ്കിംഗില്‍ സഞ്ജുവിന് സ്ഥാന നഷ്ടം

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോലിയെ മറികടന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഇന്ത്യ-ന്യൂലിന്‍ഡ് ആദ്യ ടെസ്റ്റിനുശേഷം പുറത്തുവന്ന റാങ്കിംഗില്‍ റിഷഭ് പന്ത് മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ആറാം സ്ഥാനത്തെത്തിയപ്പോള്‍ വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി എട്ടാമതാണ്. അതേസമയം, ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി പതിനാറാം സ്ഥാനത്തേക്ക് വീണു.

ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 20 റൺസെടുത്ത റിഷഭ് പന്തായിരുന്നു ടോപ് സ്കോറര്‍. കീപ്പ് ചെയ്യുന്നതിനിടെ കാല്‍ മുട്ടില്‍ പരിക്കേറ്റെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ പന്ത് 99 റണ്‍സെടുത്ത് പുറത്തായിരുന്നു. ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നാലാം സ്ഥാനത്തുണ്ട്. ആദ്യ പത്തില്‍ യശസ്വിയും റിഷഭ് പന്തും കോലിയുമാണുള്ളത്.

രണ്ടാം ടെസ്റ്റില്‍ പരിക്കുമൂലം കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ നാലു സ്ഥാനം താഴേക്കിറങ്ങി 20ാാം സ്ഥാനത്തായി.ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് ഒന്നാമതും ന്യൂസിലന്‍ഡിന്‍റെ കെയ്ന് വില്യംസണ്‍ രണ്ടാമതുമുള്ളപ്പോള്‍ ഹാരി ബ്രൂക്ക് ആണ ്മൂന്നാമത്. ബൗളിം റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തി.ബെംഗളൂരു ടെസ്റ്റില്‍ നിറം മങ്ങിയെങ്കിലും അശ്വിന്‍ തന്നെയാണ് രണ്ടാം സ്ഥാനത്ത്. രവീന്ദ്ര ജഡേജ ഏഴാമതും കുല്‍ദീപ് യാദവ് പതിനാറാമതുമുണ്ട്. മുഹമ്മദ് സിറാജ് 27-ാം സ്ഥാനത്താണ്.

Related posts

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി അപേക്ഷിക്കുന്നതിന് ഒരു തവണ കൂടി അവസരം

Aswathi Kottiyoor

വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി വന്‍പരാജയമെന്ന് എം. കെ സ്റ്റാലിൻ

Aswathi Kottiyoor

ദില്ലിയിൽ വനിതാ ഹോസ്റ്റലിൽ വൻ തീപിടുത്തം

Aswathi Kottiyoor
WordPress Image Lightbox