26.9 C
Iritty, IN
October 23, 2024
  • Home
  • Uncategorized
  • അടുത്ത മാസം മുതൽ ഉയർന്ന ശമ്പളവും പെൻഷനും; സർക്കാർ ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു
Uncategorized

അടുത്ത മാസം മുതൽ ഉയർന്ന ശമ്പളവും പെൻഷനും; സർക്കാർ ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ്‌ ഉൾപ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർധനവുണ്ടാകും. അനുവദിച്ച ഡിഎ, ഡിആർ അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം കിട്ടിതുടങ്ങും.

ഒരു ഗഡു ഡിഎ, ഡിആർ ഈവർഷം ഏപ്രിലിൽ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ടു ഗഡു ഡിഎ, ഡിആർ ജീവനക്കാർക്കും പെൻഷൻക്കാർക്കും അനുവദിക്കാനാണ്‌ സർക്കാർ ഉദ്ദേശിക്കുന്നതെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കോവിഡ്‌ കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണം കേരളത്തിൽ നടപ്പാക്കിയിരുന്നുവെന്ന് സർക്കാർ പറയുന്നു. ഡിഎ ഉൾപ്പെടെ ആനുകൂല്യങ്ങൾ 2021-22 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ പണമായും നൽകിയിരുന്നു. കേന്ദ്ര സർക്കാരിന്റെ പ്രതികൂല സമീപനങ്ങൾ കാരണം കേരളം നേരിട്ട അസാധാരണ പണഞെരുക്കമാണ് ജീവനക്കാരുടെ ചില ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന്‌ കാലതാമസത്തിന്‌ കാരണമായതെന്നും മന്ത്രി കുറ്റപ്പെടുത്തി. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.

Related posts

ഭിന്നശേഷിക്കാരനോട് ക്രൂരത; ഭിന്നശേഷി ക്ഷേമ കോർപറേഷൻ അനുവദിച്ച മുച്ചക്ര സൈക്കിൾ കൊണ്ട് പോകാനാകാതെ അലച്ചിൽ; ഭക്ഷണത്തിന് പോലും പണമില്ല

Aswathi Kottiyoor

സഹകരണ ബാങ്കിലെ കോടികളുടെ വായ്പ തട്ടിപ്പ്; മുസ്ലീം ലീഗ് നേതാവിനും ഭാര്യക്കും മകനുമെതിരെ വിജിലന്‍സ് കേസ്

Aswathi Kottiyoor

ഇരു ചക്ര വാഹനത്തിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox