21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ അഞ്ചിടത്ത്
Uncategorized

കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ അഞ്ചിടത്ത്

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങളിലും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാറ്റിന്റെ വേഗത മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 85 കിലോമീറ്റർ വരെയും എത്താനിടയുണ്ടെന്നാണ് അറിയിപ്പ്.

Related posts

അവസരം തന്നാൽ എന്തും പറയാം എന്ന നിലയാകരുത്’; ഷിബു ചക്രവർത്തിക്കെതിരെ കടുത്ത മറുപടിയുമായി മുഖ്യമന്ത്രി

Aswathi Kottiyoor

മാനവികതയും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് റമദാന്‍: വി ഡി സതീശൻ

Aswathi Kottiyoor

യുവേഫ സൂപ്പർ കപ്പ്: ഐന്‍ട്രാക്റ്റിനെ തകർത്ത് റയൽ മഡ്രിഡ്; അഞ്ചാം കിരീട നേട്ടം

Aswathi Kottiyoor
WordPress Image Lightbox