26.9 C
Iritty, IN
October 23, 2024
  • Home
  • Uncategorized
  • കാറിന് തീപിടിച്ച് 28കാരൻ മരിച്ചു; ആഭരണങ്ങൾ കാണാനില്ല, കൊലപാതകമെന്ന് പൊലീസ്
Uncategorized

കാറിന് തീപിടിച്ച് 28കാരൻ മരിച്ചു; ആഭരണങ്ങൾ കാണാനില്ല, കൊലപാതകമെന്ന് പൊലീസ്


ഗ്രേറ്റർ നോയിഡ: 28കാരൻ കാറിൽ വെന്തുമരിച്ച നിലയിൽ. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനാണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിൽ ഫോർച്യൂണർ കാറിന് തീപിടിച്ചാണ് മരണം. കാറിന് തീയിട്ട് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഗാസിയാബാദിലെ നെഹ്‌റു നഗറിൽ താമസിക്കുന്ന സഞ്ജയ് യാദവ് (28) ആണ് മരിച്ചത്. കാർ കത്തുന്നത് കണ്ട് എത്തിയ നാട്ടുകാർ, യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ പൂർണമായും കത്തിക്കരിച്ച നിലയിലാണ്.

ഉച്ചയ്ക്ക് 2.30 ന് ശേഷം സഞ്ജയ് യാദവിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സഞ്ജയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ കാണാനുമില്ല. സഞ്ജയെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ആഭരണങ്ങൾ മോഷ്ടിച്ചതാവാമെന്ന് ബന്ധുക്കൾ പറയുന്നു. സഞ്ജയ് അഞ്ച് ലക്ഷം കടമായി നൽകിയിരുന്നു. അത് തിരിച്ച് നൽകാതിരിക്കാൻ കൊലപ്പെടുത്തിയതാവാമെന്ന് ബന്ധുക്കൾക്ക് സംശയമുണ്ട്. അതേസമയം മോഷണ ശ്രമത്തിനിടെ പ്രതികൾക്ക് പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ആശുപത്രികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്.

Related posts

അനു കൊലക്കേസ്: പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് നിര്‍ണായക തെളിവിന് തീയിട്ട് ഭാര്യ, അന്വേഷണം

Aswathi Kottiyoor

വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി

Aswathi Kottiyoor

ഈ ബാങ്കിൽ നിന്നും പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ കഴിയില്ല; കടുത്ത നടപടിയുമായി ആർബിഐ

Aswathi Kottiyoor
WordPress Image Lightbox