30.8 C
Iritty, IN
October 23, 2024
  • Home
  • Uncategorized
  • വിറക് മാറ്റിയിടുന്നതിനിടെ പാമ്പുകടിയേറ്റു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Uncategorized

വിറക് മാറ്റിയിടുന്നതിനിടെ പാമ്പുകടിയേറ്റു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തൊടുപുഴ: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പെരുമ്പിള്ളിച്ചിറ പ്ലാത്തോട്ടത്തിൽ ആയിഷയാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

വീട്ടിൽ അടുക്കിവെച്ചിരുന്ന വിറക് മാറ്റിയിടുന്നതിനിടെ പാമ്പിന്‍റെ കടിയേൽക്കുകയായിരുന്നു. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. കബറടക്കം നടത്തി. ഭർത്താവ്: നവാസ്, മക്കൾ: അസ്ലം, അൻസാം.

Related posts

വലിയ ടൂറിസം സാധ്യതകള്‍ക്ക് വഴിയൊരുക്കുന്ന പ്രഖ്യാപനം വന്നു; ടൈഗര്‍ സഫാരി പാര്‍ക്ക് ചക്കിട്ടപ്പാറയില്‍

Aswathi Kottiyoor

വെള്ളമടിച്ച് കോൺ തെറ്റി നിൽക്കാൻ പോലുമാകാതെ വരൻ, വൈദികന് നേരെയും അസഭ്യ വർഷം, വിവാഹത്തിൽ നിന്ന് പിന്മാറി വധു

Aswathi Kottiyoor

ചുംബന വിവാദം: സ്പാനിഷ് ഫുട്‌ബോൾ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് രാജിവെച്ചു

Aswathi Kottiyoor
WordPress Image Lightbox