27.6 C
Iritty, IN
October 22, 2024
  • Home
  • Uncategorized
  • അദാലത്തുകളിൽ വലഞ്ഞ് ഉരുൾപൊട്ടൽ ദുരന്തബാധിതർ; ‘മണിക്കൂറുകളുടെ കാത്തുനിൽപ്പ്, യാത്രാകൂലിക്ക് പോലും പണമില്ല’
Uncategorized

അദാലത്തുകളിൽ വലഞ്ഞ് ഉരുൾപൊട്ടൽ ദുരന്തബാധിതർ; ‘മണിക്കൂറുകളുടെ കാത്തുനിൽപ്പ്, യാത്രാകൂലിക്ക് പോലും പണമില്ല’

വയനാട്: തുടർച്ചയായ അദാലത്തുകളിലും വിവരശേഖരണത്തിലും വലഞ്ഞ് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ. മണിക്കൂറുകളാണ് വിവരശേഖരണത്തിനായി പലപ്പോഴും കാത്തു നിൽക്കേണ്ടിവരുന്നത്. യാത്രക്കൂലി നൽകാൻ പോലും കയ്യിൽ പണമില്ലെന്നും ദുരന്തബാധിതർ പറഞ്ഞു.

വായ്പ എഴുതി തള്ളണമെന്ന ആവശ്യം നിലനിൽക്കെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ പുനക്രമീകരിക്കാനുള്ള നീക്കത്തിലാണ് ബാങ്കുകൾ. മേപ്പാടിയിൽ വായ്പയുള്ള ദുരന്തബാധിതരെ വിവരശേഖരണത്തിനായി വിളിച്ചുവരുത്തി. അപേക്ഷകളിൽ വായ്പ എഴുതിത്തള്ളണമെന്ന നിർദ്ദേശം കൂടി എഴുതി ചേർക്കുകയാണ് അപേക്ഷകർ. വായ്പ എഴുതിത്തള്ളുന്നത് ഒഴിവാക്കാനാണ് റീ സ്ട്രെക്ചറിങ് എന്നാണ് ഒരു വിഭാഗത്തിൻ്റെ വിമർശനം.

Related posts

തൊഴിൽ തർക്കം പരിഹരിച്ചു; എൽസ്റ്റൺ എസ്റ്റേറ്റ് മാർച്ച് ഒന്നിന് തുറക്കും

Aswathi Kottiyoor

കർഷകർക്ക്‌ മധുരം പകരും മാംഗോ പ്രൊഡ്യൂസർ കമ്പനി

Aswathi Kottiyoor

ബേക്കല്‍ കോട്ടയും കരിന്തണ്ടനും; തിരുവനന്തപുരം വിമാനത്താവളത്തില്‍ രേഖാചിത്ര പരമ്പര അനാച്ഛാദനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox