32.9 C
Iritty, IN
October 22, 2024
  • Home
  • Uncategorized
  • മഞ്ഞ, പിങ്ക്,നീല റേഷൻ കാർഡുകളിലെ മരണപ്പെട്ട അംഗങ്ങളുടെ പേരുകൾ ഉടൻ നീക്കം ചെയ്യണം
Uncategorized

മഞ്ഞ, പിങ്ക്,നീല റേഷൻ കാർഡുകളിലെ മരണപ്പെട്ട അംഗങ്ങളുടെ പേരുകൾ ഉടൻ നീക്കം ചെയ്യണം


മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിൽപ്പെട്ട അംഗങ്ങൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ തന്നെ അവരുടെ പേരുകൾ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാർഡ് ഉടമകൾക്ക് നിർദ്ദേശം നൽകി. കേരളത്തിനു പുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാൽ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിൻ്റെ വില പിഴയായി ഈടാക്കും.റേഷൻ കാർഡ് മസ്റ്ററിംഗ് പൂർണ്ണമാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണിത്. ജില്ലയിൽ മഞ്ഞ, പിങ്ക്, കാർഡുകളിൽ 13,70,046 പേരുണ്ട്. ഇതിൽ 83 ശതമാനത്തോളമാണ് മസ്റ്ററിംഗ് ചെയ്തത്. 17 ശതമാനം ജീവിച്ചിരിക്കുന്നവരാണോ മരിച്ചവരാണോ കേരളത്തിനു പുറത്തുള്ളവരാണോ എന്ന് വ്യക്തമല്ല. ഇതിനാലാണ് മരിച്ചവരുടെ പേര് നീക്കാനും കേരളത്തിന് പുറത്തുള്ളവരുടെ വിവരം അറിയിക്കാനും നിർദ്ദേശിച്ചത്.

മരിച്ചവരുടെ പേരുകൾ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓൺലൈൻ വഴി റേഷൻ കാർഡിൽ നിന്ന് നീക്കാം. കേരളത്തിന് പുറത്തുള്ളവരുടെ വിവരങ്ങൾ എൻ ആർ കെ പട്ടികയിലേക്ക് മാറ്റാനാവും. എൻആർഎസ് പട്ടികയിലേക്ക് മാറ്റാൻ താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ചാലും മതി. മസ്റ്ററിംഗ് ചെയ്തവർക്കേ ഭാവിയിൽ ഭക്ഷ്യധാന്യം ലഭിക്കുകയുള്ളൂ. നിലവിലുള്ള നീല കാർഡിലെ അംഗങ്ങൾക്ക് മസ്റ്ററിംഗിന് നിർദ്ദേശം നൽകിയിട്ടില്ലെങ്കിലും ആ വിഭാഗത്തിലെയും മരിച്ചവരുടെയും പേര് നിർബന്ധമായും നീക്കും.പിങ്ക്, നീല കാർഡുകൾക്ക് ആളെണ്ണം നോക്കി വിഹിതം നൽകുന്നതിനാലാണിത്. മഞ്ഞ, വെള്ള കാർഡുകൾക്ക് ആളെണ്ണം നോക്കിയല്ല ഭക്ഷ്യധാന്യം. അതിനാൽ ആരെങ്കിലും മരിച്ചാലും വിഹിതത്തിൽ മാറ്റമുണ്ടാകില്ല.

Related posts

ടേക്ക് ഓഫിനിടെ എയര്‍ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു; ടഗ് ട്രക്കുമായി കൂട്ടിയിടിച്ചു, യാത്രക്കാരെ ഇറക്കി

Aswathi Kottiyoor

തദ്ദേശ വാർഡ് വിഭജനം: ബിൽ കൊണ്ടു വരാൻ മന്ത്രിസഭ തീരുമാനം, ജൂൺ 10 മുതൽ നിയമസഭ സമ്മേളനം

Aswathi Kottiyoor

കൊല്ലം പാരിപ്പള്ളിയില്‍ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox