28 C
Iritty, IN
October 21, 2024
  • Home
  • Uncategorized
  • കനത്ത മഴ തുടരുന്നു, ഇന്നും യെല്ലോ അലർട്ട്, ബെം​ഗളൂരുവിൽ സ്കൂളുകൾക്കും അം​ഗൻവാടികൾക്കും അവധി
Uncategorized

കനത്ത മഴ തുടരുന്നു, ഇന്നും യെല്ലോ അലർട്ട്, ബെം​ഗളൂരുവിൽ സ്കൂളുകൾക്കും അം​ഗൻവാടികൾക്കും അവധി

ബെം​ഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ സ്കൂളുകളും അം​ഗൻവാടികളും അടച്ചു. തിങ്കളാഴ്ചയും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ന​ഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. കാലാവസ്ഥ കാരണം ന​ഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഒക്ടോബർ 20 മുതൽ ഒക്ടോബർ 26 വരെ നഗരത്തിൽ മേഘാവൃതമായ ആകാശവും ഇടയ്ക്കിടെയുള്ള മഴയുമുണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചു. തിങ്കളാഴ്ച ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്തൊട്ടാകെ തുടരുന്ന കനത്ത മഴയെത്തുടർന്ന് ബംഗളൂരു ജില്ലാ കളക്ടർ നഗരത്തിലെ എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് മൂലം കർണടകയിലും ഇന്ത്യയുടെ മറ്റ് തീരപ്രദേശങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഒക്ടോബർ 23-ഓടെ ചുഴലിക്കാറ്റായി മാറി. കൊടുങ്കാറ്റ് ഒഡീഷ-പശ്ചിമ ബംഗാൾ തീരങ്ങളെ ബാധിച്ചേക്കാമെന്നും മുന്നറിയിപ്പ് നൽകി.

‘ദന’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റാണ് ഭീഷണിയുയർത്തുന്നത്. ആന്‍ഡമാൻ കടലിന് മുകളിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുകയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഒ‍ഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുക. അതുകൊണ്ടുതന്നെ കേരളത്തിന് ‘ദന’ വലിയ ഭീഷണി ഉയർത്തില്ലെന്നാണ് സൂചന. എന്നാൽ കേരളത്തിൽ തുലാവര്‍ഷത്തോടനുബന്ധിച്ചുള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Related posts

*പി.വി മമ്മി ഹാജി* *അനുസ്മരണം*

Aswathi Kottiyoor

എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്; വിവാദത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകിയേക്കും

Aswathi Kottiyoor

‘ഇതാണോ ഉന്നതി?’ മഴയത്ത് ഒരു കുടുംബം ദിവസങ്ങളോളം കഴിഞ്ഞത് പശുത്തൊഴുത്തില്‍

Aswathi Kottiyoor
WordPress Image Lightbox