27.5 C
Iritty, IN
October 20, 2024
  • Home
  • Uncategorized
  • വിവാഹ വാ​ഗ്ദാനം നൽകി ഒരു മാസത്തോളം ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചു; വിവാഹിതനായ പൊലീസുകാരനെതിരെ വനിതഡോക്ടറുടെ പരാതി
Uncategorized

വിവാഹ വാ​ഗ്ദാനം നൽകി ഒരു മാസത്തോളം ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചു; വിവാഹിതനായ പൊലീസുകാരനെതിരെ വനിതഡോക്ടറുടെ പരാതി

തിരുവനന്തപുരം: വനിതാ ഡോക്ടറെ സിവിൽ പൊലീസ് ഓഫീസർ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരത്തെ ലോഡ്ജിൽ വെച്ച് വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പൊലീസുദ്യോ ഗസ്ഥനെതിരെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ പരാതി നൽകിയത്.

കഴിഞ്ഞ മാസമാണ് പീഡനം നടന്നത്. ഒരു മാസത്തോളം ഇവിടെ താമസിപ്പിച്ചായിരുന്നു പീഡനം. ശരീരത്തിൽ മുറിവുണ്ടാക്കിയെന്നും പരാതിയിലുണ്ട്. സമൂഹ മാധ്യമം വഴിയാണ് പൊലീസുകാരനെ യുവതി പരിചയപ്പെടുന്നത്. അവിവാഹിതനാണെന്ന് പരിചയപ്പെടുത്തിയെങ്കിലും ഇയാൾക്ക് ഭാര്യയും കുട്ടികളും ഉണ്ടെന്ന് പിന്നീട് അറിഞ്ഞുവെന്നും യുവതി പറയുന്നു.

Related posts

മയ്യഴിപ്പുഴയിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

Aswathi Kottiyoor

4 ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിൽ പനിയും ചുമയും ഇൻഫ്‌ളുവൻസയും; ജാഗ്രത വേണമെന്ന് നിർദേശം

Aswathi Kottiyoor

തുണിക്കടയ്ക്ക് മുന്നിലെ പാർക്കിംഗിനെ ചൊല്ലി തർക്കം; സൈനികനും സഹോദരനും മർദ്ദനം; ഡോക്ടറടക്കം 3 പേർ കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox