27.6 C
Iritty, IN
October 19, 2024
  • Home
  • Uncategorized
  • രഞ്ജിയിലും സഞ്ജുവിന് ഗംഭീര തുടക്കം, ആഘോഷിച്ച് സോഷ്യല്‍ മീഡിയ! റിഷഭിനൊപ്പം ടെസ്റ്റ് കളിപ്പിക്കണമെന്നും ആരാധകര്‍
Uncategorized

രഞ്ജിയിലും സഞ്ജുവിന് ഗംഭീര തുടക്കം, ആഘോഷിച്ച് സോഷ്യല്‍ മീഡിയ! റിഷഭിനൊപ്പം ടെസ്റ്റ് കളിപ്പിക്കണമെന്നും ആരാധകര്‍

ആളൂര്‍: രഞ്ജി ട്രോഫിയില്‍ സഞ്ജു സംസണിന്റെ ബാറ്റിംഗ് കാണാന്‍ കൊതിച്ചവര്‍ക്ക് നിരാശയാണുണ്ടായത്. കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ 13 പന്തില്‍ 15 റണ്‍സുമായി സഞ്ജു ക്രീസില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. മത്സരം തുടരാന്‍ ഇതുവരെ സാധിച്ചില്ല. തകര്‍പ്പന്‍ ഫോമിലായിരുന്നു സഞ്ജു. ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങിയെന്ന് പറയാം. ഒരി സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ആദ്യ നാല് പന്തുകളില്‍ റണ്‍സെടുക്കാതിരുന്ന സഞ്ജു അഞ്ചാം പന്തില്‍ ശ്രേയസ് ഗോപാലിനെതിരെ സിക്‌സ് നേടുകയായിരുന്നു. പിന്നീടുള്ള ഓവറില്‍ രണ്ട് ബൗണ്ടറി വീതവും സഞ്ജു നേടി.

മത്സരം മഴ തടപ്പെടുത്തിയെങ്കിലും സഞ്ജുവിന്റെ ചെറിയ ഇന്നിംഗ്‌സ് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള വരവാണിതെന്നാണ് പലരുടേയും അഭിപ്രായം. ഇപ്പോള്‍ കിട്ടിയ മികച്ച തുടക്കം വലിയ സ്‌കോറാക്കി മാറ്റാന്‍ സഞ്ജുവിന് സാധിക്കട്ടെയന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്. റിഷഭ് പന്തിനൊപ്പം സഞ്ജു ടെസ്റ്റ് കളിക്കുന്നത് ആലോചിച്ച് നോക്കൂവെന്ന് ഒരു ആരാധകര്‍ ചോദിക്കുന്നു.

Related posts

പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി.*

Aswathi Kottiyoor

പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ ഉപേക്ഷിക്കപ്പെട്ട പള്ളിക്കകത്ത്

Aswathi Kottiyoor

ഷെയർ ചാറ്റ് വഴി പരിചയം; യുവതിയിൽ നിന്ന് രണ്ട് കോടി തട്ടി, യുവാവ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox