23.6 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • കേളകത്തെ സ്ഥാപനങ്ങൾ ഹരിതമാകും
Uncategorized

കേളകത്തെ സ്ഥാപനങ്ങൾ ഹരിതമാകും

കേളകം:മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിലെ സ്ഥാപനങ്ങൾ ഹരിതമാകും.
2025 മാർച്ചിൽ പ്രഖ്യാപിക്കുന്ന ശുചിത്വകേരളത്തിന് മുന്നോടിയായാണ് പഞ്ചായത്തിലെ സർക്കാർഓഫീസുകൾ,സഹകരണസ്ഥാപനങ്ങൾ,കോളേജ്,സ്കൂൾ,അംഗനവാടികൾ,മത പഠനശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഹരിതസ്ഥാപനങ്ങളാക്കുക.നവംബർ ഒന്നിന് 50% ഡിസംബർ ഒന്നിന് 100% എന്നതരത്തിലാണ് പ്രഖ്യാപനം നടത്തുക.

പാഴ് വസ്തുക്കൾ ഹരിതകർമസേനക്ക് തരം തിരിച്ചു കൈമാറൽ,ജൈവ മാലിന്യ സംസ്ക്കരണത്തിനായി ശാസ്ത്രീയ സംവിധാനം ഒരുക്കൽ, പരിസരം വൃത്തിയായി സൂക്ഷിക്കലും സൗന്ദര്യവൽക്കരണവും എന്നിവയാണ് ഹരിതസ്ഥാപനത്തിന്റെ സവിശേഷതകൾ.പഞ്ചായത്ത് ശുചിത്വ വിജിലൻസ് ടീം പരിശോധന നടത്തി വിലയിരുത്തിയാണ് ഹരിതസ്ഥാപനങ്ങളുടെ പ്രഖ്യാപനവും ഗ്രേഡ് സർട്ടിഫിക്കറ്റും നൽകുക.

സ്ഥാപനമേധാവികൾ,പ്രധാനാധ്യാപകർ, പി ടി എ പ്രസിഡന്റുമാർ,നിർവഹണ ഉദ്യോഗസ്ഥർ, അംഗനവാടി വർക്കർ-ഹെല്പാർ എന്നിവർക്കുള്ള ശില്പശാല പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ് അധ്യക്ഷയായി.ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പരിശീലനം നൽകി.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മി,അസി. സെക്രട്ടറി സന്തോഷ്‌ കെ തടത്തിൽ,ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ്തി അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.

Related posts

സുരേഷ് ഗോപിക്ക് നിർണായകം; മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്: മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Aswathi Kottiyoor

പുറത്തു നിന്ന് വരുന്നവർക്ക് ഇവിടെയെന്ത് കാര്യം? ഫിസിക്കൽ ടെസ്റ്റിന് ബംഗാളിലെത്തിയ ഉദ്യോഗാർത്ഥികൾക്ക് മർദനം

Aswathi Kottiyoor

കാർ ഇടിച്ചു കയറ്റി, നടപ്പാതയിൽ ഉറങ്ങിക്കിടന്ന യുവാവിന് ദാരുണാന്ത്യം;രാജ്യസഭാ എംപിയുടെ മകൾക്ക് ജാമ്യം

Aswathi Kottiyoor
WordPress Image Lightbox