23.6 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • ഇരട്ടി ടൗണിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ മോഷണം. രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി
Uncategorized

ഇരട്ടി ടൗണിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ മോഷണം. രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി


ഇരിട്ടി: ഇരിട്ടി ടൗണിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ മോഷണം. പുതിയ ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പരാഗ് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് മോഷണ വിവരം പുറത്തിറഞ്ഞത്. സ്ഥാപനത്തിന് പുറകിലെ എക്ഹോസ്റ്റ് ഫാൻ ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്ത് കിടന്നത്. സ്ഥാപനത്തിൽ നിന്നും രണ്ടര ലക്ഷം രൂപ മോഷണം പോയി എന്നാണ് ഉടമയുടെ പരാതി. ഇരട്ടി സി ഐ കുട്ടികൃഷ്ണൻ, എസ് ഐ ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ കേസന്വേഷണ ആരംഭിച്ചു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Related posts

കൊവിഡ് വ്യാപനം: കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്, സാഹചര്യം നിയന്ത്രണവിധേയമെന്ന് അറിയിക്കാൻ കേരളം

Aswathi Kottiyoor

‘കല്ലൂത്താങ്കടവ് ഫ്‌ളാറ്റിലെ ദുരവസ്ഥ’: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, ‘നഗരസഭാ സെക്രട്ടറി മറുപടി നൽകണം’

Aswathi Kottiyoor

കൊല്ലത്ത് മദ്യത്തിന് പകരം കോള നൽകി മദ്യപാനികളെ പറ്റിച്ചു; ഒരാൾ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox