27.9 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • മൃഗശാലയിലേക്ക് മൃഗങ്ങളുമായി എത്തിയ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു, കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് മുതലകൾ
Uncategorized

മൃഗശാലയിലേക്ക് മൃഗങ്ങളുമായി എത്തിയ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു, കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് മുതലകൾ

അമിത വേഗതയിൽ സഞ്ചരിച്ചിരുന്ന ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷമാണ് തലകീഴായി മറിഞ്ഞത്. വ്യാഴാഴ്ചയായിരുന്നു അപകടം. നിർമ്മൽ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. ദേശീയ പാത 44ആയിരുന്നു അപകടമുണ്ടായത്. എട്ട് മുതലകളായിരുന്നു ലോറിയിലെ കൂടിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ രണ്ട് മുതലകളാണ് സമീപ മേഖലകളിലേക്ക് രക്ഷപ്പെട്ടത്. കടുവകൾ അടക്കമുള്ള മറ്റ് മൃഗങ്ങൾ കൂടിന് പരിക്കേൽക്കാത്തതിനാൽ മറിഞ്ഞ ലോറിയിൽ കുടുങ്ങിപ്പോവുകയായിരുന്നു.

വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ വനംവകുപ്പ് അധികൃതരും പൊലീസും നാട്ടുകാരും ചേർന്നാണ് മുതലകളെ പിടികൂടിയത്. ഇവയെ മറ്റൊരു വാഹനത്തിലാക്കി ബെംഗളൂരുവിലെ ബന്നർഘട്ട നാഷണൽ പാർക്കിലേക്ക് അയച്ചു. പട്നയിലെ സഞ്ജയ് ഗാന്ധി ബയോളജിക്കൽ പാർക്കിൽ നിന്ന് മൃഗങ്ങളുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പശ്ചിമ ബംഗാളിലെ സാങ്ക്പൂർ സ്വദേശിയായ 51കാരൻ അബ്ദുൾ മന്നൻ മണ്ഡലിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Related posts

ഭാര്യയുമായി അകന്ന് കഴിയുന്നതിനിടെ മരണം; ആരോപണവുമായി അരുൺ ബാബുവിന്റെ കുടുംബം, റീപോസ്റ്റ്മോർട്ടം ചെയ്തു

Aswathi Kottiyoor

കണ്ണൂരും കോഴിക്കോടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; വലഞ്ഞ് വിദ്യാർത്ഥികളും നാട്ടുകാരും

Aswathi Kottiyoor

കൽപ്പറ്റ ആക്രിക്കടയിലുണ്ടായ തീപിടുത്തം ആസൂത്രിതം; സിസിടിവി ദൃശ്യം പുറത്ത്

Aswathi Kottiyoor
WordPress Image Lightbox