23 C
Iritty, IN
October 17, 2024
  • Home
  • Uncategorized
  • പ്രിയങ്കയെ നേരിടാൻ വയനാട്ടിൽ സത്യൻ മൊകേരി; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് സിപിഐ
Uncategorized

പ്രിയങ്കയെ നേരിടാൻ വയനാട്ടിൽ സത്യൻ മൊകേരി; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് സിപിഐ

വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി സിപിഐ സ്ഥാനാർത്ഥി. സിപിഐയുടെ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സത്യൻ മൊകേരിയെ സ്ഥാനാർത്ഥിയായി നിർദേശിച്ചത്. ഇത് രണ്ടാം തവണയാണ് സത്യൻ മൊകേരി പാർലമെന്റിലേക്ക് മത്സരിക്കുന്നത്. ഇതിന് മുൻപ് 2014 ലായിരുന്നു അദ്ദേഹം വയനാട്ടിൽ നിന്ന് മത്സരിക്കുന്നത്. ഏതാണ്ട് ഇരുപതിനായിരം വോട്ടുകൾക്കായിരുന്നു അദ്ദേഹം അവിടെ പരാജയപ്പെട്ടത്.

സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.വയനാട് മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന നാല് ജില്ലാ ഘടകങ്ങളും നൽകിയ പട്ടിക അടിസ്ഥാനമാക്കിയായിരുന്നു സംസ്ഥാന എക്സിക്യൂട്ടീവിലെ ചർച്ച. ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി, AlYF നേതാവ് ടി ടി ജിസ്മോൻ, മഹിളാ ഫെഡറേഷൻ നേതാക്കളായ പി. വസന്തം, ഇ.എസ് ബിജിമോൾ എന്നീ പേരുകളാണ് ജില്ലകളുടെ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ മണ്ഡലത്തിൽ സുപരിചതൻ , രാഷ്ട്രീയ മത്സരം കാഴ്ചവെക്കാൻ അനുയോജ്യൻ എന്നീ ഘടകങ്ങൾ പരിഗണിച്ച് സത്യൻ മൊകേരിയെ തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയായിരുന്നു.

വയനാട്ടിലെ ജനങ്ങൾ തീർച്ചയായും എൽഡിഎഫിനോട് സഹകരിക്കുമെന്ന് സത്യൻ മൊകേരി ട്വന്റി ഫോർ ന്യൂസിനോട് പറഞ്ഞു. ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരത്തിന് ഇറങ്ങുന്നത് . മുൻപ് ഉള്ള അനുഭവങ്ങൾ ശക്തമാണ്. വയനാട്ടിലെ ഭൂരിപക്ഷം ആളുകളും പാവപ്പെട്ട കർഷകരും തൊഴിലാളികളുമാണ്. അവരുടെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത് എൽഡിഎഫാണ്. ആ രാഷ്ട്രീയമാണ് ഈ തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

കണിച്ചാര്‍ ഗ്രാമപഞ്ചായത്ത്, കണിച്ചാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധവത്കരണ ക്ലാസും കൈപുസ്തക പ്രകാശനവും നടത്തി

Aswathi Kottiyoor

ആധാർ കിട്ടി, സ്കോളർഷിപ്പും, പക്ഷെ പ്രാർത്ഥനകൾ വിഫലമാക്കി ഗൗതം സുരേഷ് വിടവാങ്ങി

Aswathi Kottiyoor

*ഡോ. വന്ദനാ ദാസ് കൊലക്കേസ്: സന്ദീപിന് സമൂഹവിരുദ്ധ പ്രവണതയെന്ന് മെഡിക്കൽ ബോര്‍ഡ്.*

Aswathi Kottiyoor
WordPress Image Lightbox