21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് മഴ തുടരാൻ സാധ്യത;ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Uncategorized

സംസ്ഥാനത്ത് മഴ തുടരാൻ സാധ്യത;ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ തുടരാൻ സാധ്യത. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണംമെന്ന് നിർദേശം നൽകി.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് നിലനിൽക്കുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Related posts

‘കൃത്യത്തിന് ശേഷം പൊന്തക്കാട്ടിൽ ഒളിച്ചിരുന്നു’; പള്ളിക്കൽ കൊലപാതകത്തിലെ പ്രതി പിടിയിൽ

Aswathi Kottiyoor

രൗദ്രഭാവത്തിൽ അരിക്കൊമ്പൻ; ഒറ്റയാന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു

Aswathi Kottiyoor

‘അടിച്ച് ഷേപ്പ് മാറ്റും, അലവലാതികളോട് സംസാരിക്കാൻ ഇല്ല’; തിരുവനന്തപുരം നഴ്സിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് പ്രിന്‍സിപ്പല്‍

Aswathi Kottiyoor
WordPress Image Lightbox