24.1 C
Iritty, IN
October 16, 2024
  • Home
  • Uncategorized
  • “ആർക്ക് വേണ്ടെങ്കിലും ഞങ്ങൾക്ക് വേണമെടാ നിന്നെ” ജിംനിയെ ചേർത്തണച്ച് കേരളാ പൊലീസ്!
Uncategorized

“ആർക്ക് വേണ്ടെങ്കിലും ഞങ്ങൾക്ക് വേണമെടാ നിന്നെ” ജിംനിയെ ചേർത്തണച്ച് കേരളാ പൊലീസ്!


ഏറെ പ്രതീക്ഷയോടെ എത്തിയ മാരുതി സുസുക്കി ജിംനി വിൽപ്പനയിൽ ക്ലച്ചുപിടിക്കുന്നില്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രതിമാസം ലക്ഷങ്ങളുടെ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്‍തതിന് ശേഷവും ജിംനിക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകൾ. എന്നാൽ ഇപ്പോഴിതാ ദൈനംദിന യാത്രയ്ക്ക് മാരുതി സുസുക്കി ജിംനിയെ ഒപ്പം കൂട്ടിയിരിക്കുകയാണ് കേരളാ പൊലീസ്. ജിംനിയുടെ ടോപ്പ് വേരിയന്‍റായ ആല്‍ഫ മോഡലാണ് കേരള പൊലീസിന്റെ ഭാഗമായത്. ഇടുക്കി രാജാക്കാട് പൊലീസ് സ്റ്റേഷനിലാണ് ജിംനി കാക്കിയിട്ട് ഡ്യൂട്ടിക്ക് എത്തുന്നത്. നിലവില്‍ മഹീന്ദ്ര ബൊലീറോ, ടൊയോട്ട ഇന്നോവ,ഫോഴ്‌സ് ഗൂര്‍ഖ തുടങ്ങിയ വാഹനങ്ങളാണ് പ്രധാനമായും കേരള പൊലീസ് ഉപയോഗിക്കുന്ന വാഹനങ്ങൾ.

ഗ്രാനൈറ്റ് ഗ്രേ നിറത്തിലെത്തുന്ന വാഹനമാണ് പൊലീസ് സേനയുടെ ഭാഗമായത്. പൊലീസിനായി ഈ കാറിൽ ചില മോഡിഫിക്കേഷനുകളും വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ക്ലാസിക് ലുക്കിലുള്ള ഹെഡ് ലൈറ്റും വെര്‍ട്ടിക്കല്‍ സ്ലാറ്റ് ഗ്രില്ലും വാഹനത്തിന് കിടിലന്‍ ലുക്ക് നല്‍കുന്നുണ്ട്. 12.74 ലക്ഷം രൂപ മുതലാണ് ജിംനിയുടെ എക്സ് ഷോറൂം വില. ടോപ് വേരിയന്റിന് 14.79 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വിലയുണ്ട്.

പോലീസ് സേനയുടെ സാധ്യതയുള്ള വാഹനം ഉൾപ്പെടെ വിവിധ വേഷങ്ങളിൽ മാരുതി ജിംനി ജനപ്രീതി നേടിയിട്ടുണ്ട്. കേരള പോലീസിൻ്റെ കാര്യത്തിൽ, കോംപാക്റ്റ് എസ്‌യുവിയുടെ ഓഫ്-റോഡ് കഴിവുകൾ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഗ്രാമങ്ങളിലും മലയോര പ്രദേശങ്ങളിലും പട്രോളിംഗിന് ഗുണം ചെയ്യും. വാഹനത്തിൻ്റെ കരുത്തുറ്റ നിർമ്മാണ ശൈലി, അറ്റകുറ്റപ്പണിയുടെ ലാളിത്യം, കാര്യക്ഷമമായ ഇന്ധന ഉപഭോഗം എന്നിവ നിയമപാലകർക്ക് ഒരു പ്രായോഗിക തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. കൂടാതെ, ഇടുങ്ങിയ തെരുവുകളിലൂടെയും തിരക്കേറിയ സ്ഥലങ്ങളിലൂടെയും സഞ്ചരിക്കാൻ ജിംനിയുടെ ഒതുക്കമുള്ള വലുപ്പം അനുവദിക്കുന്നു. കാരണം ഇത് പലപ്പോഴും വലിയ വാഹനങ്ങൾക്ക് വെല്ലുവിളിയാണ്.

Related posts

2012ലെ ചെക്ക് കേസ്; റോബിൻ ഗിരീഷ് അറസ്റ്റിൽ

Aswathi Kottiyoor

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം 5വർഷത്തിനിടെ ഇരട്ടി; പെൺകുട്ടികളും വർധിച്ചു

Aswathi Kottiyoor

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി തലക്കാണി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox