23 C
Iritty, IN
October 17, 2024
  • Home
  • Uncategorized
  • ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ പുതിയ ഡയറക്‌ടർ ജനറലായി പരമേഷ് ശിവമണി ചുമതലയേറ്റു
Uncategorized

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ പുതിയ ഡയറക്‌ടർ ജനറലായി പരമേഷ് ശിവമണി ചുമതലയേറ്റു


ദില്ലി: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ പുതിയ ഡയറക്‌ടർ ജനറലായി പരമേഷ് ശിവമണി ചുമതലയേറ്റു. കോസ്റ്റ് ഗാർഡിന്‍റെ ഇരുപത്തിയാറമത്തെ ഡയറക്ടർ ജനറലാണ് പരമേഷ് ശിവമണി. ദില്ലിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സ്ഥാനം ഏറ്റെടുത്തത്. അന്തരിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാലിന് പകരമായാണ് എസ് പരമേഷ് സ്ഥാനമേറ്റത്ത്.

തമിഴ്നാട് സ്വദേശിയാണ് പരമേഷ് ശിവമണി. കോസ്റ്റ്ഗാർഡ് അഡിഷണൽ ഡയറക്ടർ ജനറലായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് നിയമനം. മൂന്ന് പതിറ്റാണ്ടിനിടെ ദില്ലിയിൽ കോസ്റ്റ് ഗാർഡ് ഹെഡ്ക്വാർട്ടേഴ്സിൽ ഡി ഡി ഡയറക്ടർ ജനറൽ (ഓപ്പറേഷൻസ് ആൻഡ് കോസ്റ്റൽ സെക്യൂരിറ്റി), പ്രിൻസിപ്പൽ ഡയറക്ടർ (ഓപ്പറേഷൻസ്), ചെന്നൈയിലെ കോസ്റ്റ് ഗാർഡ് റീജിയണൽ ആസ്ഥാനത്ത് (ഈസ്റ്റ്) ചീഫ് സ്റ്റാഫ് ഓഫീസർ (ഓപ്പറേഷൻസ്) തുടങ്ങിയ പദവികളിലിരുന്നു. കോസ്റ്റ് ഗാർഡ് കിഴക്ക്, പടിഞ്ഞാറ് മേഖലകൾ, കോസ്റ്റ് ഗാർഡ് ഈസ്റ്റേൺ സീബോർഡ് എന്നിവയുടെ നേതൃ ചുമതലയും വഹിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ തത്രക്ഷക് മെഡൽ ലഭിച്ചിട്ടുണ്ട്.

Related posts

നടൻ ജയസൂര്യ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതി; അന്വേഷണം തുടങ്ങി, നടിയെ വിളിച്ചുവരുത്തി തെളിവെടുക്കും

Aswathi Kottiyoor

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ മോദിയെ വിമർശിച്ച് ബോർഡുകൾ; എസ്എഫ്ഐക്കെതിരെ പരാതി, നടപടി വേണമെന്ന് ആവശ്യം

Aswathi Kottiyoor

ചോദ്യത്തിന് ഉത്തരം നല്‍കിയില്ല; വനിത എസ്ഐക്ക് എസ്‍പിയുടെ ഇമ്പോസിഷന്‍ ശിക്ഷ

Aswathi Kottiyoor
WordPress Image Lightbox