23.8 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • കെഎസ്ആർടിസിയിലെ ‘ലക്ഷ്വറി’ യാത്രക്ക് ഇന്ന് തുടക്കം; വൈഫൈ, മ്യൂസിക്, പുഷ്‌ ബാക്ക്‌ സീറ്റ്, ഇനിയെന്തുവേണം
Uncategorized

കെഎസ്ആർടിസിയിലെ ‘ലക്ഷ്വറി’ യാത്രക്ക് ഇന്ന് തുടക്കം; വൈഫൈ, മ്യൂസിക്, പുഷ്‌ ബാക്ക്‌ സീറ്റ്, ഇനിയെന്തുവേണം

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെ എസ്‌ ആർ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്‌റ്റ്‌ പ്രീമിയം ബസിന്‍റെ ഉദ്ഘാടനം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് വച്ചാകും പദ്ധതി ഉദ്ഘാടനം നിർവഹിക്കുത. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ആദ്യഘട്ടത്തിൽ 10 ബസുകളാണ്‌ ഇത്തരത്തിൽ സർവീസ്‌ നടത്തുക. സൂപ്പർ ഫാസ്‌റ്റിനും എക്‌സ്‌പ്രസിനും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്‌. വൈഫൈ കണക്‌ഷൻ, മ്യൂസിക്‌ സിസ്‌റ്റം, പുഷ്‌ ബാക്ക്‌ സീറ്റ്‌ തുടങ്ങി നിരവധി സൗകര്യങ്ങൾ ഉണ്ടാകും. 40 സീറ്റുകളാണ്‌ ബസിൽ ഉണ്ടാകുക.

യാത്രക്കാർക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക്‌ ചെയ്യാം. ഇടയ്‌ക്ക്‌ യാത്രക്കാർക്ക്‌ ഭക്ഷണം കഴിക്കാൻ ഗുണനിലവാരമുള്ള ഹോട്ടലുകളിൽ സൗകര്യം ഒരുക്കും. തിരുവനന്തപുരം – കോഴിക്കോട്‌, കോഴിക്കോട്‌ – തിരുവനന്തപുരം, തിരുവനന്തപുരം – പാലക്കാട്‌, പാലക്കാട്‌ – തൃശൂർ റൂട്ടുകളിൽ എ സി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസ്‌ നടത്തുമെന്നാണ് കെ എസ്‌ ആർ ടി സി നേരത്തെ അറിയിച്ചിരുന്നത്.

ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ എം സി റോഡിനാണ്‌ മുൻഗണന നൽകുന്നത്. കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ യാത്രയാണ്‌ അത്യാധുനിക സൗകര്യങ്ങളും ഒരുക്കുക എന്നതാണ് എ സി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസിലൂടെ കെ എസ്‌ ആർ ടി സി ലക്ഷ്യം വയ്ക്കുന്നത്.

Related posts

‘കുടിവെള്ള വിതരണത്തില്‍ ഒരു കോടിയുടെ അഴിമതി’; എം.എല്‍ റോസിയെ തടഞ്ഞ് യുഡിഎഫ്, ബിജെപി അംഗങ്ങള്‍

Aswathi Kottiyoor

ഗൾഫിൽ നിന്നെത്തിയത് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ, വീട്ടിലേക്ക് മടങ്ങവേ അപകടം, അച്ഛനും മകൾക്കും ദാരുണാന്ത്യം

Aswathi Kottiyoor

തുടർച്ചയായി രാത്രി വൈദ്യുതി മുടങ്ങുന്നു; ആലുവയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

Aswathi Kottiyoor
WordPress Image Lightbox