22.7 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • അറസ്റ്റ് രേഖപ്പെടുത്തുമോ? ലൈംഗികാതിക്രമ കേസിൽ ജയസൂര്യ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകും
Uncategorized

അറസ്റ്റ് രേഖപ്പെടുത്തുമോ? ലൈംഗികാതിക്രമ കേസിൽ ജയസൂര്യ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകും

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് പൊലിസ് സ്റ്റേഷനിൽ ഹാജരാകും. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിയായ നടിയുടെ പരാതി. 2008 ൽ നടന്ന സംഭവത്തിലാണ് കന്‍റോൺമെന്‍റ് പൊലിസ് കേസെടുത്തത്. ഈ കേസിൽ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യാൻ ഹാജരായാൽ അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിടണമെന്നാണ് കോടതി നിർദ്ദേശം. ഇന്ന് പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ കന്‍റോൺമെന്‍റ് എസ് എച്ച് ഒക്ക് മുന്നിൽ ഹാജരാകണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതനുസരിച്ചാകും ജയസൂര്യ എത്തുക.

Related posts

കേരളത്തിലെ സഹകരണ മേഖലയിൽ മോദിക്ക് താത്പര്യം, ബിജെപി എംപിമാര്‍ ജയിച്ചാൽ അഴിമതി ഇല്ലാതാക്കും: രാജ്‌നാഥ് സിങ്

Aswathi Kottiyoor

വീണ്ടും തിരിച്ചടി: സത്യഭാമക്കെതിരെ അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി പട്ടികജാതി കമ്മീഷനും

Aswathi Kottiyoor

കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 21 യാത്രക്കാര്‍ക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox