23 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത; ഡിഎ വർധന ദീപാവലിക്ക് മുമ്പ്? അടുത്ത മന്ത്രിസഭാ യോഗം നിർണായകം
Uncategorized

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത; ഡിഎ വർധന ദീപാവലിക്ക് മുമ്പ്? അടുത്ത മന്ത്രിസഭാ യോഗം നിർണായകം


ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന ഡിയർനസ് അലവൻസ് (ഡിഎ) വർധന ദീപാവലിയ്ക്ക് മുമ്പ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാ‍ർ ഡിഎ 3% വർധിപ്പിച്ചേക്കുമെന്നാണ് സൂചന. അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്ത ശേഷം വൈകാതെ തന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം.

നിലവിൽ അടിസ്ഥാന ശമ്പളത്തിൻ്റെ 50% ആണ് ഡിഎ. 3% ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചാൽ ഇത് 53% ആയി ഉയരും. 2024 ജൂലായ് മാസത്തേക്കുള്ള ഡിഎ വർധിപ്പിച്ചുള്ള തീരുമാനം വരുന്നതോടെ ജീവനക്കാർക്ക് ജൂലൈ മുതലുള്ള കുടിശ്ശികയും ലഭിക്കും. ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ഇതുവഴി ഗുണം ലഭിക്കുക.

വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിക്കുന്നത്. ഈ വർഷം ആദ്യം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 4% വർധിപ്പിച്ചിരുന്നു. ഇതോടെയാണ് ഡിഎ 50% ആയി ഉയർന്നത്. ഇതിന് പുറമെ, എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള ചർച്ചകളും ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സാധാരണയായി 10 വർഷത്തിൽ ഒരിക്കലാണ് പുതിയ ശമ്പള കമ്മീഷനുകൾ രൂപീകരിക്കുന്നത്. 2014ൽ ചർച്ച ആരംഭിച്ച ഏഴാം ശമ്പള കമ്മീഷൻ 2016ൽ നിലവിൽ വന്നിരുന്നു. ഇതനുസരിച്ച് 2026ൽ നിലവിൽ വരേണ്ട എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള ചർച്ചകൾ ഈ വർഷം തന്നെ ആരംഭിക്കണം.

Related posts

മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്‌, പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ അപകടം ഡ്രൈവറുടെ പിഴവ് !

Aswathi Kottiyoor

ട്രാൻസ്മാൻ പ്രവീണ്‍നാഥിന്‍റെ മരണം; ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു, രാജ്യത്ത് ഏറ്റവുമധികം കേസ് കേരളത്തിൽ

Aswathi Kottiyoor
WordPress Image Lightbox