23.3 C
Iritty, IN
October 13, 2024
  • Home
  • Uncategorized
  • അട്ടപ്പാടിയിൽ കാട്ടുപോത്ത് ആക്രമണം; യുവാവിന്റെ കാലിന് ​ഗുരുതരപരിക്ക്, ആശുപത്രിയിൽ
Uncategorized

അട്ടപ്പാടിയിൽ കാട്ടുപോത്ത് ആക്രമണം; യുവാവിന്റെ കാലിന് ​ഗുരുതരപരിക്ക്, ആശുപത്രിയിൽ


പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ യുവാവിന് പരിക്ക്. വീട്ടിക്കുണ്ട് സ്വദേശി വെള്ളിങ്കിരിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉച്ചയോടെയായിരുന്നു സംഭവം. കന്നുകാലികളെ മേയ്ക്കുന്നതിനിടെ കാട്ടുപോത്ത് പാഞ്ഞ് വന്നു ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടത്തറ ട്രൈബൽ സപെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണ്ണാർക്കാട് മയിലാംപാടത്ത് വീട്ടിൽ വളർത്തുന്ന പശുവിന്റെ കുത്തേറ്റ് വീട്ടമ്മയ്ക്കും പരിക്കേറ്റു. പട്ടംതൊടിക്കുന്നിൽ തോരപ്പൻതൊടി സാബിതയ്ക്കാണ് കുത്തേറ്റത്. കാലിന് പരിക്കേറ്റ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ഗൾഫിൽ നിന്നെത്തിയത് അറിഞ്ഞു, പിന്നാലെ ആറംഗ സംഘം കാറിലെത്തി; പട്ടാമ്പിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയവർ പിടിയിൽ

Aswathi Kottiyoor

19 ലക്ഷം മുടക്കി 6 മാസം മുമ്പ് നിർമാണം; സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച് മൂക്കുപൊത്താതെ നടക്കാനാവുന്നില്ല

Aswathi Kottiyoor

ബ്രഹ്മപുരം: കൊച്ചി കോർപ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ

Aswathi Kottiyoor
WordPress Image Lightbox