October 13, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്നും ഷോക്കേറ്റ് സംസാരശേഷിയില്ലാത്ത വീട്ടമ്മ മരിച്ചു
Uncategorized

കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്നും ഷോക്കേറ്റ് സംസാരശേഷിയില്ലാത്ത വീട്ടമ്മ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ പറമ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് സംസാരശേഷിയില്ലാത്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മലപ്പട്ടം സ്വദേശി തങ്കമണിയാണ് മരിച്ചത്. മരത്തിൽ ഉരഞ്ഞ് പറമ്പിൽ പൊട്ടി വീണുകിടന്നിരുന്ന വൈദ്യുത ലൈനിൽ അബദ്ധത്തിൽ തൊടുകയായിരുന്നു.

3 മാസങ്ങള്‍ക്ക് മുന്‍പ് നെയ്യാറ്റിന്‍കരയിലും സമാനമായ ദുരന്തം നടന്നിരുന്നു. നെയ്യാറ്റിൻകരയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരനാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. ചായ്ക്കോട്ടുകോണം സ്വദേശി ബാബു ആണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാരാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈൻ ഓഫാക്കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ബാബുവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Related posts

രണ്ടുപേരുകള്‍ മാത്രമല്ല, ഈ സംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന്റെ പേരുകൂടി പുറത്തുവരാനുണ്ട് : വി ഡി സതീശന്‍

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; പരിശോധന കര്‍ശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

Aswathi Kottiyoor

ഓടിന് മുകളിൽ ടാർപോളിൻ വിരിച്ച് മുറിയിൽ പാത്രങ്ങൾ നിരത്തി മഴയെ ചെറുക്കേണ്ട ഗതികേടിൽ ലയങ്ങളിലെ തൊഴിലാളികൾ

Aswathi Kottiyoor
WordPress Image Lightbox