29.2 C
Iritty, IN
October 11, 2024
  • Home
  • Uncategorized
  • സിവിൽ സർവീസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതി തമിഴ് നാട്ടിൽ; അന്വേഷണ സംഘം തിരിച്ചു, ‘ഉടൻ പിടികൂടും’
Uncategorized

സിവിൽ സർവീസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതി തമിഴ് നാട്ടിൽ; അന്വേഷണ സംഘം തിരിച്ചു, ‘ഉടൻ പിടികൂടും’


തിരുവനന്തപുരം: കഴക്കൂട്ടത്ത് കുളത്തൂരിൽ അപ്പാർമെന്‍റിൽ കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയായ കൂപ്പർ ദീപു തമിനാട്ടിലെന്ന് സൂചന. പ്രതിയെ തേടി പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചു. പ്രതിയെ താമസിയാതെ പിടികൂടാനാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രതി പരാതിക്കാരിയുടെ കാമുകന്‍റെ സുഹൃത്താണെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു.

കൂപ്പർ ദീപു എന്ന് വിളിക്കുന്ന ദീപുവാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പെൺകുട്ടിക്ക് അറിയാവുന്ന ആളാണ് ഇയാളെന്നും കാമുകനെ കുറിച്ച് രഹസ്യ വിവരം നൽകാനെന്ന് പറഞ്ഞാണ് ദീപു അപ്പാർട്ട്മെന്‍റിൽ എത്തിയതെന്ന് പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. രണ്ട് ദിവസം മുമ്പാണ് കുളത്തൂരിലെ അപ്പാർട്ട്മെന്‍റിൽ വെച്ച് സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ ദീപു ബലാത്സംഗം ചെയ്യുന്നത്. രാത്രി 11 മണിയോടെയാണ് ദീപു പെൺകുട്ടി താമസിക്കുന്ന സ്ഥലത്തെത്തിയത്. തന്‍റെ കാമുകനെ കുറിച്ച് രഹസ്യ വിവരം നൽകാനെന്ന് പറഞ്ഞാണ് ഇയാൾ എത്തിയതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. ആ സമയത്ത് പരാതിക്കാരിയായ പെൺകുട്ടിക്കൊപ്പം റൂം മേറ്റ്‌ ആയ മറ്റൊരു പെൺകുട്ടിയും അപ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്നു. റൂം മേറ്റ്‌ നേരത്തെ കിടന്നു, ഈ സമയത്താണ് പ്രതി തന്നെ പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

Related posts

ലോക്സഭ തെരഞ്ഞെടുപ്പ്; കേളകം പോലീസ് സ്റ്റേഷനിൽ സർവകക്ഷിയോഗം ചേർന്നു.

Aswathi Kottiyoor

മഞ്ജു വാര്യരുടെയും ഫഹദിന്റെയും സ്വാധീനം എത്രത്തോളം? വേട്ടയ്യൻ കേരളത്തിൽ നേടിയ തുക, കളക്ഷൻ നിർണായക സംഖ്യയിൽ

Aswathi Kottiyoor

കനത്ത മഴയിൽ തലസ്ഥാനം വെള്ളത്തിൽ, 500ലേറെ വീടുകളിൽ വെള്ളംകയറി; അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox