22.8 C
Iritty, IN
October 12, 2024
  • Home
  • Uncategorized
  • സ്റ്റാർട്ടപ്പുമായി ചർച്ച നടക്കുന്നുവെന്ന് മന്ത്രി ഗണേഷ് കുമാർ, കെഎസ്ആ‍‍‍‍ർടിസിയുടെ ലക്ഷ്യം വീട്ടുപടി സേവനം
Uncategorized

സ്റ്റാർട്ടപ്പുമായി ചർച്ച നടക്കുന്നുവെന്ന് മന്ത്രി ഗണേഷ് കുമാർ, കെഎസ്ആ‍‍‍‍ർടിസിയുടെ ലക്ഷ്യം വീട്ടുപടി സേവനം


തിരുവനന്തപുരം: കൊറിയർ സർവീസ് വീട്ടുപടിക്കൽ എത്തിക്കുന്നതിന് കെഎസ്ആ‍ർടിസിയുമായി ചേർന്ന് പ്രവ‍ർത്തിക്കാൻ സന്നദ്ധത അറിയിച്ച് ഒരു സ്റ്റാർട്അപ്പ് സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. വീടുകളിൽ നിന്ന് കൊറിയർ ശേഖരിക്കുകയും വീടുകളിൽ നേരിട്ട് കൊറിയർ എത്തിക്കുകയും ചെയ്യുന്ന സംവിധാനം യാഥാർത്ഥ്യമാക്കാനാണ് ശ്രമം നടക്കുന്നത്. അതിൽ ചർച്ച നടക്കുകയാണെന്നും മന്ത്രി നിയമസഭയിൽ വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന് മറുപടി നൽകി.

സംസ്ഥാനത്ത് കെഎസ്ആ‌ർടിസി ഡിപ്പോകളിൽ 85 ശതമാനം ഡിപ്പോകളും പ്രവ‍ർത്തന ലാഭത്തിലെത്തിയെന്ന് മന്ത്രി സഭയിൽ അറിയിച്ചു. ഒൻപത് കോടി രൂപയാണ് ഡിപ്പോകളുടെ ടാർജറ്റ്. ഇതിലേക്ക് എത്തിക്കാൻ ജീവനക്കാർ ശ്രമിക്കുന്നുണ്ട്. ബസുകൾ ഘട്ടം ഘട്ടമായി സിഎൻജിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ വിളിച്ചിട്ട് ഉണ്ട്. ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റിൽ വകയിരിത്തിയിട്ട് ഉണ്ട്. പെരുമ്പാവൂരിൽ കെഎസ്ആർടിസിയുടെ പെട്രോൾ പമ്പ് ഉടൻ ഉദ്ഘാടനം ചെയ്യും. പുതിയ 10 പെട്രോൾ പമ്പുകൾ കൂടി വേഗം യാഥാർത്ഥ്യമാക്കും. ജീവനക്കാരുടെ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും നൽകാൻ സാധിക്കുന്നുണ്ട്. പിഎഫ് ക്ലോഷർ, എൻപിഎസ്, പെൻഷൻ ഫണ്ട്, സഹകരണ സൊസൈറ്റിക്ക് നൽകാനുള്ള പണം എല്ലാം ചേർത്ത് ഡിസംബർ മുതൽ ഇതുവരെ 883 കോടി രൂപയുടെ ആനുകൂല്യം അടച്ചുതീർത്തു. നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് ഇൻസെൻ്റീവ് അടക്കം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

‘നടന്നത് ഗുരുതര വീഴ്ച’; പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തിൽ നടപടി, ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

Aswathi Kottiyoor

‘തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു, മാപ്പ്’; സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ

Aswathi Kottiyoor

തൃശ്ശൂർ പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ട് സർക്കാർ തളളി, എഡിജിപിക്കെതിരെ അന്വേഷണത്തിനും ശുപാർശ

Aswathi Kottiyoor
WordPress Image Lightbox