27.3 C
Iritty, IN
October 9, 2024
  • Home
  • Uncategorized
  • മൂന്ന് ലക്ഷം രൂപ വില; 8000 കിലോഗ്രാം സവാള മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റിൽ
Uncategorized

മൂന്ന് ലക്ഷം രൂപ വില; 8000 കിലോഗ്രാം സവാള മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റിൽ

രാജ്‌കോട്ട്: മൂന്ന് ലക്ഷം രൂപ വിലവരുന്ന 8,000 കിലോഗ്രാം സവാള മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റിൽ. കർഷകനായ സാബിർഹുസൈൻ ഷെർസിയ, വ്യാപാരി ജാബിർ ബാദി, ഡ്രൈവറും കർഷകനുമായ നസ്റുദ്ദീൻ ബാദി എന്നിവരാണ് വാങ്കനീർ സിറ്റി പൊലീസിൻറെ പിടിയിലായത്. പ്രതികളിൽ നിന്ന് 3.11 ലക്ഷം രൂപയും 1600 രൂപ വിലവരുന്ന 40 കിലോ സവാളയും മൂന്ന് ലക്ഷം രൂപ വിലവരുന്ന ട്രക്കും പൊലീസ് പിടിച്ചെടുത്തു.

രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. മോഷ്ടിച്ച സവാള വിൽക്കാൻ വാങ്കനീർ ഭാഗത്തേക്ക് പോകുകയായിരുന്ന പ്രതികളെ വാങ്കനീർ അമർസർ ക്രോസിന് സമീപം വെച്ച് പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലിൽ, സവാള മോഷ്ടിച്ചതായും വിറ്റതായും പ്രതികൾ കുറ്റസമ്മതം നടത്തി. 35 വയസുള്ള ഇമ്രാൻ ഭോരാനിയ എന്ന കർഷകൻ മറ്റൊരാളിൽ നിന്ന് വാടകയ്ക്ക് എടുത്ത ഗോഡൌണിൽ സൂക്ഷിച്ച് വച്ച സവാളയാണ് മോഷണം പോയത്. ഒക്ടോബർ 5-ന് ഇത് വിൽക്കാനായി എത്തുമ്പോഴാണ് സവാള നഷ്ടമായെന്ന കാര്യം മനസിലായത്. ഇതോടെയാണ് ഇയാൾ പൊലീസിനെ സമീപിച്ചത്.

Related posts

ബസിന്‍റെ പേര്, ഇസ്രായേൽ മാറ്റി ജെറുസലേം എന്നാക്കി ഉടമ; സോഷ്യൽ മീഡിയയിലെ വിവാദമാണ് കാരണമെന്ന് പ്രതികരണം

Aswathi Kottiyoor

വീട്ടില്‍ സൂക്ഷിച്ച ചന്ദനവുമായി ഒരാൾ അറസ്റ്റിൽ; പിടിച്ചെടുത്തത് 66 കിലോ ചന്ദനം

Aswathi Kottiyoor

വാരണാസിയിൽ മൂന്നാമങ്കത്തിനൊരുങ്ങി പ്രധാനമന്ത്രി, പത്രിക സമർപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox