20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ‘ദ് ഹിന്ദു’ സീനിയർ അസി. എഡിറ്റർ അറസ്റ്റിൽ, സംഭവം ജിഎസ്ടി തട്ടിപ്പ് കേസിൽ
Uncategorized

‘ദ് ഹിന്ദു’ സീനിയർ അസി. എഡിറ്റർ അറസ്റ്റിൽ, സംഭവം ജിഎസ്ടി തട്ടിപ്പ് കേസിൽ


അഹമ്മദാബാദ്: ദേശീയ ദിനപത്രമായ ദി ഹിന്ദുവിലെ സീനിയർ അസിസ്റ്റൻ്റ് എഡിറ്റർ മഹേഷ് ലംഗയെ ജിഎസ്ടി തട്ടിപ്പ് കേസിൽ ഡിറ്റക്ഷൻ ഓഫ് ക്രൈംബ്രാഞ്ച് (ഡിസിബി) അറസ്റ്റ് ചെയ്തു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻ്റലിജൻസ് (ഡിജിജിഐ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരത്തെ 13 സ്ഥാപനങ്ങൾക്കും അവയുടെ ഉടമകൾക്കുമെതിരെ കേസെടുത്തിരുന്നു. മഹേഷിൽ നിന്ന് 20 ലക്ഷം രൂപയും കണക്കിൽ പെടാത്ത പണവും സ്വർണ്ണവും നിരവധി ഭൂമി രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ജിഎസ്ടി തട്ടിപ്പ് സർക്കാർ ഖജനാവിന് നഷ്‌ടമുണ്ടാക്കിയെന്നും പ്രതികൾ വ്യാജ ബില്ലുകളിലൂടെ വ്യാജ ഐടിസി നേടുകയും കൈമാറുകയും ചെയ്തുവെന്നും അന്വേഷണ സംഘം പറയുന്നു.

വ്യാജരേഖകൾ ചമച്ച് 220-ലധികം ബിനാമി സ്ഥാപനങ്ങൾ തട്ടിപ്പിനായി ഉപയോഗിച്ചതായി എഫ്ഐആറിൽ എഫ്ഐആറിൽ ലംഗയുടെ പേര് ഇല്ല. എന്നാല്‍, മഹേഷ് ലംഗയുടെ ഭാര്യ പങ്കാളിയായ അഹമ്മദാബാദ് ആസ്ഥാനമായുള്ള ഡിഎ എൻ്റർപ്രൈസ് എന്ന സ്ഥാപനത്തിൻ്റെ ഉടമകളിൽ ഒരാളായിരുന്ന ബന്ധു മനോജ്കുമാർ ലംഗയുടെ പേര് പറഞ്ഞെന്നും പറയുന്നു. എന്നാൽ, ലംഗയുടെ ബന്ധുവിനെയോ ഭാര്യയെയോ അറസ്റ്റ് ചെയ്തിട്ടില്ല. ബിജെപി എംഎൽഎ ഭഗവാൻ ബരാദിൻ്റെ മകൻ അജയ്, മരുമക്കളായ വിജയകുമാർ കലാഭായ് ബരാദ്, രമേഷ് കലാഭായ് ബരാദ് എന്നിവരും കേസിൽ പ്രതികളാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്നിനും മെയ് ഒന്നിനും ഇടയിലാണ് തട്ടിപ്പ് നടന്നതെന്ന് എഫ്ഐആറിൽ പറയുന്നു.

Related posts

വാക്കേറ്റത്തിനിടെ തിരിഞ്ഞ് നടന്ന ഭർത്താവിന്‍റെ ചെവി കടിച്ചു പറിച്ച് ഭാര്യ, 45കാരന് ഗുരുതര പരിക്ക്, കേസ്

Aswathi Kottiyoor

ഓടുന്ന തീവണ്ടിയുടെ വാതിലിലിരുന്ന് തര്‍ക്കം; യുവാവിനെ തള്ളിയിട്ട് കൊന്നെന്ന് പോലീസ്, അറസ്റ്റ്.*

Aswathi Kottiyoor

*പി.വി മമ്മി ഹാജി* *അനുസ്മരണം*

Aswathi Kottiyoor
WordPress Image Lightbox