24.1 C
Iritty, IN
October 8, 2024
  • Home
  • Uncategorized
  • സത്യം ജയിച്ചെന്ന് വിനേഷ് ഫോഗട്ട്; തിരിച്ചുപിടിച്ചത് രണ്ട് പതിറ്റാണ്ട് കോണ്‍ഗ്രസിനെ കൈവിട്ട മണ്ഡലം
Uncategorized

സത്യം ജയിച്ചെന്ന് വിനേഷ് ഫോഗട്ട്; തിരിച്ചുപിടിച്ചത് രണ്ട് പതിറ്റാണ്ട് കോണ്‍ഗ്രസിനെ കൈവിട്ട മണ്ഡലം

ദില്ലി: തെരഞ്ഞെടുപ്പ് ഗോദയിലും നേട്ടം കൊയ്ത് ഗുസ്തി താരം വിനേഷ് ഫോഗട്ട്. 2005ന് ശേഷം ഇതുവരെ രണ്ട് പതിറ്റാണ്ട് കാലം കോണ്‍ഗ്രസിനെ കൈവിട്ട മണ്ഡലമാണ് വിനേഷ് ഫോഗട്ടിന് കൈ കൊടുത്തത്. ലീഡുകൾ മാറിമറിഞ്ഞ ആകാംക്ഷ നിറഞ്ഞ വോട്ടെണ്ണലിനൊടുവിൽ 6015 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നേടിയത്. ഭാരം 100 ഗ്രാം കൂടുതലാണെന്ന കാരണത്താൽ കയ്യെത്തും ദൂരത്തെത്തിയ ഒളിംപിക് മെഡൽ കൈവിട്ടു പോയതിന് പിന്നാലെയായിരുന്നു വിനേഷിന്‍റെ കോണ്‍‌ഗ്രസ് പ്രവേശനം. സത്യം ജയിച്ചു എന്നാണ് വിനേഷിന്‍റെ ആദ്യ പ്രതികരണം.

ഒളിംപിക്സ് ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. പാരിസ് ഒളിംപിക്സ് കഴിഞ്ഞ് മടങ്ങിയെത്തിയ ഗുസ്തി താരം വിനേഷ് കോണ്‍ഗ്രസിൽ അംഗത്വമെടുത്തു. ഒപ്പം ബജ്‍രംഗ് പൂനിയയും കോണ്‍ഗ്രസിലെത്തി. പിന്നാലെ ജുലാനയിൽ വിനേഷിനെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹരിയാനയുടെ മക്കള്‍ തങ്ങളോടൊപ്പമുള്ളതിൽ അഭിമാനമെന്നായിരുന്നു ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേരയുടെ പ്രതികരണം. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതിൽ അഭിമാനമുണ്ടെന്നും തെരുവിൽ നിന്ന് നിയമസഭ വരെ പോരാടാൻ തയ്യാറാണെന്നുമായിരുന്നു വിനേഷ് ഫോഗട്ടിന്‍റെ പ്രതികരണം.

Related posts

കോവളം വാഴമുട്ടത്ത് സ്കൂട്ടർ ലോറിക്കടിയിലേക്ക് പാഞ്ഞുകയറി; യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞില്ല

Aswathi Kottiyoor

അമ്മ 5 വയസുള്ള കുഞ്ഞിന് കരൾ പകുത്ത് നൽകി; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ വിജയം

Aswathi Kottiyoor

ആഭരണം തിളക്കംകൂട്ടാമെന്ന് പറഞ്ഞ് ഹിന്ദിക്കാർ വീട്ടിൽ; ഒന്നര പവന്റെ താലിമാല നൽകി, പൊതിയഴിച്ചപ്പോൾ അരപവൻ്റെ മാല

Aswathi Kottiyoor
WordPress Image Lightbox