23.5 C
Iritty, IN
October 8, 2024
  • Home
  • Uncategorized
  • ‘മലപ്പുറം രൂപീകരണത്തിനെതിരെ കുട്ടിപാക്കിസ്ഥാൻ എന്ന് വിളിച്ചവരല്ലേ കോൺഗ്രസുകാർ’; ജലീലും പ്രതിപക്ഷവും നേർക്കുനേർ
Uncategorized

‘മലപ്പുറം രൂപീകരണത്തിനെതിരെ കുട്ടിപാക്കിസ്ഥാൻ എന്ന് വിളിച്ചവരല്ലേ കോൺഗ്രസുകാർ’; ജലീലും പ്രതിപക്ഷവും നേർക്കുനേർ


തിരുവനന്തപുരം: മലപ്പുറം ജില്ല രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കെടി ജലീലിന്റെ പരാമർശത്തെ തുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളം. കമ്മ്യൂണിസ്റ്റുകൾ ആർഎസ്എസിനൊപ്പമാണെന്ന് പറയുന്നത് അബദ്ധമാണെന്ന് പറഞ്ഞ ജലീൽ മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ കുട്ടിപാക്കിസ്ഥാൻ എന്ന് വിളിച്ചവരല്ലേ കോൺഗ്രസുകാരെന്നും പറഞ്ഞതോടെ സഭയിൽ പ്രതിഷേധം കനക്കുകയായിരുന്നു. ജലീലിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തുകയും ജലീൽ ഒരിക്കലും പറയാൻ പാടില്ലാത്ത പരാമർശമാണെന്നും വിഡി സതീശൻ പ്രതികരിച്ചു.

ജലീൽ നടത്തിയത് ഗാന്ധി നിന്ദയും നെഹ്രു നിന്ദയുമാണ്. ഇത് തിരുത്തണമെന്നും സതീശൻ പറഞ്ഞതോടെ പരിശോധിക്കാമെന്നു സ്പീക്കർ മറുപടി നൽകുകയായിരുന്നു. എന്നാൽ പരാമർശം ആവർത്തിക്കുകയായിരുന്നു ജലീൽ. ഇതോടെ സഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയും പ്രതിഷേധിച്ചു. സ്പീക്കർ പരിശോധിക്കാമെന്ന് പറഞ്ഞ വാചകം വീണ്ടും ആവർത്തിച്ചത് ശരിയോ എന്ന് വിഡി സതീശൻ ചോദിച്ചു. സിഎച്ചിന്റെ പ്രസംഗം മുഴുവൻ വായിച്ചിട്ടുണ്ട്. പികെ ബഷീർ ഒന്നും വായിച്ച് കാണില്ലെന്ന് ജലീൽ പറഞ്ഞതോടെ ബഷീർ വായിച്ചോ വായിച്ചില്ലേ എന്ന് പറയാൻ ഇവനാരാണ് സാർ എന്നായി പികെ ബഷീർ. വ്യക്തിപരമായ പരാമർശങ്ങളും അൺപാർലമൻ്ററി പ്രയോഗങ്ങളും രേഖയിലുണ്ടാകില്ലെന്നും സ്പീക്കർ പറഞ്ഞു.

Related posts

കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് സമീപത്ത് സിറിഞ്ചുകള്‍, ദുരൂഹത

Aswathi Kottiyoor

ഗോപികേട്ടേത്തിന്റെ നിര്യാണത്തില്‍ കേരള സംഗീത നാടക അക്കാദമി അനുശോചിച്ചു

Aswathi Kottiyoor

മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി ധർണ്ണ സമരം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox