28.7 C
Iritty, IN
October 7, 2024
  • Home
  • Uncategorized
  • 80 കോടിയുടെ പദ്ധതി, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ‘ഓപ്പറേഷൻ പ്രവാഹി’ന്‍റെ രണ്ടാം ഘട്ടവുമായി സിയാൽ
Uncategorized

80 കോടിയുടെ പദ്ധതി, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ‘ഓപ്പറേഷൻ പ്രവാഹി’ന്‍റെ രണ്ടാം ഘട്ടവുമായി സിയാൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയും പരിസര പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക നിവാരണത്തിനായി നടപ്പിലാക്കിയ ‘ഓപ്പറേഷൻ പ്രവാഹി’ന്‍റെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ട് സിയാൽ. ചൊവ്വര, പുളിയാമ്പള്ളി, മഠത്തിൽമൂല എന്നിവിടങ്ങളിലായി മൂന്ന് പുതിയ പാലങ്ങൾ നിർമിക്കും. ചെങ്ങൽത്തോട്ടിൽ റഗുലേറ്റർ കം ബ്രിഡ്ജും നിർമിക്കും. 80 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്.

2022ലാണ് സിയാൽ ഓപ്പറേഷൻ പ്രവാഹ് ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. റണ്‍വേയുടെ തെക്ക് ഭാഗത്തുള്ള ഡൈവേർഷൻ കനാൽ വീതി കൂട്ടുകയും 20 കിലോമീറ്റർ ചുറ്റളവിലെ തോടുകൾ നവീകരിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിന് സിയാൽ ഡയറക്ടർ ബോർഡ് അനുമതി നൽകിയിരിക്കുകയാണ്.

ഒന്നര വർഷം കൊണ്ട് മൂന്ന് പാലങ്ങളുടെയും റെഗുലേറ്റർ കം ബ്രിഡ്ജിന്‍റെയും പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ടെൻഡർ നടപടികൾ ഉടനെ അരംഭിക്കും.

Related posts

ആദ്യം ബൈക്ക് കൊണ്ട് പോയി, ആക്സിഡന്‍റ് ആയത് ചോദ്യം ചെയ്തതോടെ മർദ്ദിച്ച് കാറും തട്ടിയെടുത്തു; പ്രതി പിടിയിൽ

Aswathi Kottiyoor

റേഷൻ കട പ്രവർത്തി സമയം

Aswathi Kottiyoor

കഴിഞ്ഞ 9 മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 1975 സൈബർ കുറ്റകൃത്യങ്ങൾ; ഏറ്റവും കൂടുതൽ തൃശൂരിൽ

Aswathi Kottiyoor
WordPress Image Lightbox