28.7 C
Iritty, IN
October 7, 2024
  • Home
  • Uncategorized
  • ബസിന്‍റെ പേര്, ഇസ്രായേൽ മാറ്റി ജെറുസലേം എന്നാക്കി ഉടമ; സോഷ്യൽ മീഡിയയിലെ വിവാദമാണ് കാരണമെന്ന് പ്രതികരണം
Uncategorized

ബസിന്‍റെ പേര്, ഇസ്രായേൽ മാറ്റി ജെറുസലേം എന്നാക്കി ഉടമ; സോഷ്യൽ മീഡിയയിലെ വിവാദമാണ് കാരണമെന്ന് പ്രതികരണം


മംഗളൂരു: സോഷ്യൽ മീഡിയയിലെ ചര്‍ച്ചകൾക്ക് പിന്നാലെ ഇസ്രായേൽ ട്രാവൽസ് എന്ന ബസിന്‍റെ പേര് ജെറുസലേം എന്ന് മാറ്റി ഉടമ. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. കഴിഞ്ഞ 12 വർഷമായി ഇസ്രായേലിൽ ജോലി ചെയ്യുന്ന ലെസ്റ്റർ കട്ടീൽ ആണ് തന്‍റെ ബസിന്‍റെ പേര് മാറ്റിയത്. ഇസ്രായേൽ ട്രാവൽസ് എന്ന പേരിനെതിരെ നടപടിയെടുക്കണമെന്ന് നെറ്റിസൺസ് പൊലീസിനോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് വിവാദം ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

മൂഡ്ബിദ്രി – കിന്നിഗോളി – കടീൽ – മുൽക്കി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇത്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ബസിന്‍റെ പേരിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലെസ്റ്റർ കട്ടീലിനെതിരെ കേസെടുക്കണമെന്ന ആവശ്യം ചിലര്‍ ഉന്നയിച്ചു. ഇതോടെയാണ് ബസിന്‍റെ പേര് ജെറുസലേം എന്നാക്കി മാറ്റിയത്.

ഇസ്രായേൽ ട്രാവൽസ് എന്ന പേരിൽ ആളുകൾക്ക് പ്രശ്‌നങ്ങളുള്ളത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ലെസ്റ്റർ കട്ടീല്‍ പറഞ്ഞു. ഇത് മാറ്റാൻ പൊലീസ് ഒരിക്കലും സമ്മർദം ചെലുത്തിയിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾക്കുള്ള മറുപടി മാത്രമാണ് തീരുമാനത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

അന്വേഷണത്തിന്റെ പേരിൽ വനിതകളെ ഭയപ്പെടുത്താൻ ശ്രമം’: ഇഡിക്കെതിരെ കവിത ചന്ദ്രശേഖർ റാവു

Aswathi Kottiyoor

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോരാട്ടം കടുക്കുന്നു; ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയില്‍

Aswathi Kottiyoor

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ കയ്യാങ്കളി: മുൻ എംഎൽഎ എ. പത്മകുമാറിനും പി.ബി.ഹർഷകുമാറിനും താക്കീത്

Aswathi Kottiyoor
WordPress Image Lightbox