32.3 C
Iritty, IN
October 7, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് മഴ സജീവമാവുന്നു; 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്, വയനാട്ടിൽ യെല്ലോ അലർട്ട്, ജാ​ഗ്രത വേണമെന്ന് ഭരണകൂടം
Uncategorized

സംസ്ഥാനത്ത് മഴ സജീവമാവുന്നു; 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്, വയനാട്ടിൽ യെല്ലോ അലർട്ട്, ജാ​ഗ്രത വേണമെന്ന് ഭരണകൂടം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. ഇന്ന് 6 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

അതേസമയം, വയനാട്ടിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഇന്നലെ നൂൽപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിൻ്റെ മതിൽ തകർന്നിരുന്നു. തേക്കുംപ്പറ്റ നാല് സെൻറ് കോളനിയിലെ വീടുകളിലേക്കും വെള്ളം ഇരച്ചുകയറിയതിനെ തുടർന്ന് ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു.

Related posts

പ്രസ്താവന വളച്ചൊടിച്ചു, RSS തലവൻ്റെ പടത്തിന് ചന്ദനത്തിരി കുത്തി പ്രാർത്ഥിക്കാൻ പോയവനാണ് വിഡി സതീശൻ: ഇപി ജയരാജൻ

Aswathi Kottiyoor

പ്രശസ്തനായ ബോഡി ബില്‍ഡര്‍ ഹൃദയസ്തംഭനം മൂലം മരിച്ചു…

Aswathi Kottiyoor

തൃശ്ശൂരിൽ പോക്സോ കേസിൽ ഗ്രേഡ് എസ്ഐ പിടിയിൽ; പീഡിപ്പിച്ചത് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റായ വിദ്യാ‍ർത്ഥിനിയെ

Aswathi Kottiyoor
WordPress Image Lightbox