30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല,ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധിക്കും:വിഎന്‍വാസവന്‍
Uncategorized

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല,ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധിക്കും:വിഎന്‍വാസവന്‍


കോട്ടയം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ രംഗത്ത്. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. ശബരിമല അവലോകനയോഗത്തിൽ എഡിജിപി എംആർ അജിത് കുമാർ പങ്കെടുക്കാതിരുന്നതില്‍ അസ്വാഭാവികതയില്ല. ഇന്നലെ നടന്നത് ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട യോഗംആയിരുന്നില്ല. ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട യോഗം നടന്നാൽ എഡിജിപിയെ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കിയത് ഹൈക്കോടതിയാണ്. ദേവസ്വം ബോർഡിന് പകരം ക്രമീകരണം ഏർപ്പെടുത്താൻ കഴിയുമോ എന്നത് ഹൈക്കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related posts

തിരുവാതിരക്കളിക്കിടെ ഒരു ഫോൺകോൾ, കൊല്ലത്ത് പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor

നടി ജയപ്രദയെ അറസ്റ്റ് ചെയ്‍ത് ഹാജരാക്കാൻ ഉത്തരവിട്ട് കോടതി

Aswathi Kottiyoor

ഡ്രീം വേവ് കൈത്തറി ഫാഷൻ ഷോ 18 ന്*

Aswathi Kottiyoor
WordPress Image Lightbox