24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി
Uncategorized

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ ബൈക്ക് മോഷ്ടിച്ച് രണ്ട് സുഹൃത്തുക്കളും പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയിൽ കുട്ടിക്കാനത്താണ് സംഭവം.തമിഴ്നാട്ടിൽ നിന്നു തിരുവല്ലയിലേക്കു ചോളത്തട്ടയുമായി പോകുകയായിരുന്നു ലോറി. കുട്ടിക്കാനത്ത് ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ എൻജിൻ ഓഫ് ചെയ്യാതെ സമീപത്ത് ഹാൻഡ് ബ്രേക്ക് ഇട്ട ശേഷം പുറത്തിറങ്ങി. സമീപത്ത് നിന്നിരുന്ന കൊയിലാണ്ടി സ്വദേശി നിമേഷ് വിജയൻ ലോറിയിൽ കയറി ഓടിച്ചു പോയി.

ലോറി കാണാതായതോടെ വാഹനം ഉരുണ്ട് നീങ്ങിയതെണെന്ന സംശയത്തിൽ ജീവനക്കാർ സമീപത്തു ഉണ്ടായിരുന്നവരുടെ സഹായം തേടി. ഇതിനിടെ ഇവിടെ എത്തിയ നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരായ അനീഷ്, അക്ഷയ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടെ ഐഎച്ച്ആർഡി കോളജിനു സമീപം വാഹനം മറിഞ്ഞു കിടക്കുന്നത് കണ്ടു. പരിസരത്ത് തിരഞ്ഞപ്പോൾ കുറ്റിക്കാട്ടിൽ ഒളിച്ചു നിൽക്കുന്ന നിമേഷിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് പീരുമേട് പൊലീസിന് കൈമാറി.

Related posts

വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; രക്ഷപ്പെടാൻ മുകൾനിലയിൽനിന്ന് ചാടി മകൻ.*

Aswathi Kottiyoor

തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

കെജ്‍രിവാൾ തിഹാര്‍ ജയിലിലേക്ക്; ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Aswathi Kottiyoor
WordPress Image Lightbox