24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തുലാവർഷത്തിലേക്കുള്ള മാറ്റം, ഇടിമിന്നലോടെ മഴ; ഓറഞ്ച് അലർട്ട് അടക്കം മുന്നറിയിപ്പ്, വരും ദിവസങ്ങളിൽ മഴ കനക്കും
Uncategorized

തുലാവർഷത്തിലേക്കുള്ള മാറ്റം, ഇടിമിന്നലോടെ മഴ; ഓറഞ്ച് അലർട്ട് അടക്കം മുന്നറിയിപ്പ്, വരും ദിവസങ്ങളിൽ മഴ കനക്കും


തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതല്‍ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപെടാനുള്ള സാധ്യത കൂടിയുണ്ട്. നിലവിലെ സൂചന പ്രകാരം ഒക്ടോബർ പകുതിക്ക്‌ ശേഷം കാലവർഷം പൂർണമായി പിന്മാറി തുലാവർഷക്കാറ്റ് ആരംഭിക്കൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇന്ന് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് ആണ്.

Related posts

സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; 23ന് തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി പൂര്‍ണ്ണമായും റദ്ദാക്കി

Aswathi Kottiyoor

പാലക്കാട് ന​ഗരസഭ ബിജെപി ചെയർപേഴ്സൺ രാജിവെച്ചു

Aswathi Kottiyoor

ബൈക്കിലെത്തി കണ്ണിൽ മുളകുപൊടിയെറിഞ്ഞു സാറേ, 18 ലക്ഷം കൊണ്ടോയി; എല്ലാം വീട്ടമ്മയുടെ കഥ, പൊളിച്ച് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox