24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ആകാശവാണി വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു
Uncategorized

ആകാശവാണി വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു


തിരുവനന്തപുരം : ആകാശവാണിയിലെ പ്രമുഖ വാർത്താ അവതാരകനായിരുന്ന എം രാമചന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. റേഡിയോ വാർത്ത അവതരണത്തിൽ പുത്തൻ മാതൃക സൃഷ്ടിച്ച വാർത്താ അവതാരകനായിരുന്നു രാമചന്ദ്രൻ. ”വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ” എന്ന ശബ്ദത്തിലൂടെയാണ് വർഷങ്ങളോളം മലയാളികൾ വാർത്തകളറിഞ്ഞത്. കെ എസ് ഇബിയിലെ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രൻ ആകാശവാണിയിലെത്തിയത്. വാർത്തകൾ വായിക്കുന്നതിന് ഒപ്പം കൗതുക വാർത്തകൾ അവതരിപ്പിച്ചും ശ്രദ്ധേയനായി. 1984 ഒക്ടോബർ 31ന് ഇന്ദിര ഗാന്ധിധി വെടിയേറ്റ് മരിച്ച വാർത്ത വായിച്ചതും രാമചന്ദ്രനായിരുന്നു.

Related posts

പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന്‌ അതിശക്ത മഴ

Aswathi Kottiyoor

കോഴിയുമായി പോയ വാഹനം കൂട്ടിയിടിച്ചു; നിലവിളിച്ചിട്ടും ഡ്രൈവറെ ശ്രദ്ധിക്കാതെ കോഴി അടിച്ചുമാറ്റി നാട്ടുകാരും

Aswathi Kottiyoor

ഹയർസെക്കന്ററി അധ്യാപക സ്ഥലംമാറ്റം; അഡ്മിനിസ്ടേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox